ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ അക്രമം; സുപ്രണ്ട് നൽകിയ പരാതിയിൽ പൊലീസ് നടപടി വൈകുന്നതിൽ എച്ച്എംസി രംഗത്ത്.

കുറവിലങ്ങാട്: കഴിഞ്ഞ മാസം ഇരുപതാം തീയതി ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കയറി ചികിത്സയിൽ കഴിഞ്ഞവരെ മർദ്ദിക്കുകയും അസഭ്യം പറയുകയും, ഡോക്ടർമാരുടെയും മറ്റും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ആശുപത്രി സൂപ്രണ്ട് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ യ്ക്ക് നൽകിയ പരാതിയിൽ നിയമനടപടി സ്വീകരിക്കാത്തതിന് എതിരെ ആശുപത്രി എച്ച് എം സി പ്രതിഷേധം രേഖപ്പെടുത്തി. നടപടികൾ വൈകുന്നതിൽ എച്ച്എംസി കമ്മിറ്റി ആശങ്ക രേഖപ്പെടുത്തുകയും പരാതിയിൽ നിയമനടപടി സ്വീകരിക്കാൻ കാലതാമസം നേരിടുന്നതിനെതിരെ വീണ്ടും പരാതി നൽകുവാൻ ആശുപത്രി സൂപ്രണ്ടിനെ യോഗം ചുമതലപ്പെടുത്തി,  ആശുപത്രിയുടെ ഉടമസ്ഥതവകാശമുള്ള ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യനും പരാതി നൽകുമെന്ന് അറിയിച്ചു.

Advertisements

Hot Topics

Related Articles