കോട്ടയം മണിപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; പള്ളം സ്വദേശിയ്ക്ക് പരിക്ക് ; അപകടം റോഡിൽ കിടന്ന ഓയിലിൽ ബൈക്ക് തെന്നി മറിഞ്ഞ്

കോട്ടയം : കോട്ടയം മണിപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം വള്ളം സ്വദേശിയ്ക്ക് പരിക്ക്. മണിപ്പുഴ പാലത്തിൽ ബുധനാഴ്ച വൈകുന്നേരത്തോടു കൂടിയായിരുന്നു അപകടം. പള്ളം സ്വദേശി സാജുവി ( 51) നാണ് പരിക്കേറ്റത്. ഏതോ വാഹനത്തിൽ നിന്നും ലീക്കായ ഓയിലിൽ ബൈക്കിൻ്റെ ടയർ തെന്നിയതാണ് അപകടത്തിന് കാരണം. മണിപ്പുഴ പാലത്തിൽ ഓയിലിന് മുകളിലൂടെ കയറിയ ബൈക്ക് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. റോഡിൽ തെന്നി ബൈക്ക് മറിഞ്ഞ് സാജുവിൻ്റെ വിരലിന് പരിക്കേറ്റു. തുടർന്ന് കോട്ടയത്തു നിന്നുള്ള അഗ്നി രക്ഷാസേന സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി. സാജുവിൻ്റെ പരിക്ക് ഗുരുതരമല്ല.

Advertisements

Hot Topics

Related Articles