ശബരി കെ റൈസ് ഈ മാസം മുതല്‍ വിപണിയിലെത്തിക്കും :മിതമായ നിരക്കില്‍ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം ;സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ശബരി കെ റൈസ് ഈ മാസം മുതല്‍ വിപണിയിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാർ. ഈ മാസം 12 മുതല്‍ വിതരണം നടത്താനാണ് തീരുമാനം.മിതമായ നിരക്കില്‍ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രേഡ്‌ മാർക്കോടെ സംസ്ഥാന സർക്കാർ അരി വിപണിയിലെത്തിക്കുന്നത്.ഓരോ മേഖലയില്‍ ഓരോ അരിയായിരിക്കും വിതരണം. തിരുവനന്തപുരം മേഖലയില്‍ ജയ അരി 29 രൂപയ്ക്കും,കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരി 30 രൂപയ്ക്കും പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരി 30 രൂപയ്ക്കും നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനില്‍ അറിയിച്ചു. സപ്ലൈകോ വഴി എല്ലാ മാസവും ലഭിക്കുന്ന 10 കിലോ അരിയുടെ ഭാഗമായി തന്നെയാകും ശബരി കെ റെയിസിൻ്റെയും വിതരണം. സപ്ലൈകോയില്‍ അടുത്താഴ്ചയോടുകൂടി എല്ലാം സബ്സിഡി സാധനങ്ങളെത്തുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.