ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റാണ് പാർലെ-ജി. വളരെ വലിയ സ്വീകാര്യതയാണ് പാർലെ-ജിക്ക് രാജ്യത്ത് ലഭിച്ചിട്ടുള്ളത്. 85 വർഷമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡുകളിലൊന്നാണ് പാർലെ-ജി. പാർലെ-ജിയുടെ ഒരു പുതിയ പതിപ്പായ “ഡാർക്ക് പാർലെ-ജി” യുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നുണ്ട്. എന്നാൽ അനുകൂലമായ കമന്റുകളല്ല ഇതിനു ലഭിക്കുന്നത്.
ഡാർക്ക് പാർലെ-ജി ചോക്ലേറ്റ് രുചിയുള്ളതാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം. എന്നാൽ പാർലെ കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഇതിനെ കുറിച്ചുള്ള ഒരു സ്ഥിരീകരണങ്ങളും വന്നിട്ടില്ല. പാർലെ ഉൽപ്പന്നങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ‘ഡാർക്ക് പാർലെ-ജി’ സംബന്ധിച്ച് ഒരു വിവരവുമില്ല,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം സോഷ്യൽ മീഡിയയിൽ ‘ഡാർക്ക് പാർലെ-ജി’ മീമുകൾ നിറഞ്ഞിരിക്കുകയാണ്, പാർലെ-ജിയുടെ ഐക്കണിക് മഞ്ഞ നിറത്തിന് പകരം ഇരുണ്ട നിറമായതിൽ പലരും പ്രതിഷേധിച്ചു. 1980-കൾ വരെ പാർലെ-ജി ‘പാർലെ ഗ്ലൂക്കോ’ ബിസ്ക്കറ്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പാർലെ-ജിയിലെ ‘ജി’ യഥാർത്ഥത്തിൽ ‘ഗ്ലൂക്കോസ്’ ആയിരുന്നു. അവരുടെ ബ്രാൻഡ് മുദ്രാവാക്യം പിന്നീട് ‘ജി ഫോർ ജീനിയസ്’ ആയി മാറി.
ചിത്രം പങ്കിട്ട ഒറിജിനൽ ട്വീറ്റ് വളരെയധികം ശ്രദ്ധിക്കപ്പെടുകയും കമന്റുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ഫ്ലേവർ താല്പര്യമില്ലാത്തവർ അതിനെ വിമർശിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാല ഓർമ്മകൾ നശിപ്പിച്ചു എന്നാണ് ഒരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചത്. എഐ ജനറേറ്റ് ചിത്രമാണ് ഇതെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.