ബി എ ഷാനവാസ് ജില്ലാ ഭക്ഷ്യ സുരക്ഷാ വിജിലൻസ് കമ്മിറ്റിയംഗം 

കോട്ടയം : ജില്ലാ ഭക്ഷ്യസുരക്ഷ വിജിലൻസ് കമ്മിറ്റി അംഗമായി കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ബി എ ഷാനവാസിനെ തിരഞ്ഞെടുത്തു. ദേശീയ ഭക്ഷ്യ ഭദ്രത ചട്ടം സംസ്ഥാനത്ത്  നടപ്പിൽ വരുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊതു വിതരണ സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിനായി ജില്ലാ കളക്ടർ ചെയർമാനായും ജില്ലാ സപ്ലൈ ഓഫീസർ കൺവീനറായും പ്രവർത്തിക്കുന്ന കമ്മറ്റിയിലേക്കാണ് നിലവിൽ ഷാനവാസിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പ്രതിനിധിയായി ബി എ ഷാനവാസിനെയും കമ്മറ്റിയിലേക്ക് ഉൾപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഐഎഎസ് പുറത്തിറക്കി. 

Advertisements

മുൻപ് ജനതാദൾ (എസ് ) , ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് , കേരള കോൺഗ്രസ് (ജേക്കബ് )വിഭാഗം പ്രതിനിധികൾ ഈ കമ്മറ്റിയിൽ ഉൾപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്ന് ഇവർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലയിൽ നിന്നും സംസ്ഥാന നിയമസഭയിൽ പ്രാതിനിത്യമുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അംഗങ്ങളെ ആയിരുന്നു മുൻപ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത രാഷ്ട്രീയ  പാർട്ടികളിൽ നിന്നുള്ള അംഗങ്ങളെയും കമ്മറ്റിയിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.