സിദ്ധാർത്ഥിന്റെ ദാരുണ മരണം സി.ബി.ഐ അന്യേ ഷിക്കണം: ആംആദ്മി പാർട്ടി

 വയനാട് :   കല്പറ്റ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദാരുണ മരണത്തിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും അതിലൂടെ  കുടുംബത്തിനു നീതി ഉറപ്പാക്കുവാനും സി ബി ഐ യെ കൊണ്ട് കേസ് അന്വോഷിപ്പിക്കണമെന്ന് ആം ആത്മി പാർട്ടി ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Advertisements

വിദ്ദ്യാർത്ഥി കൊല്ലപ്പെടാൻ ഇടയായതും മൂന്നു ദിവസത്തോളം സഹപാഠികളാൽ  പീഡിപ്പിക്കപ്പെട്ടതും  മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് . തീവ്രവാദ ക്യാമ്പുകളെ പോലും ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള നരഹത്യയാണ് പൂക്കോട് സംഭവിച്ചിട്ടുള്ളത്. കൂടെ പഠിക്കുന്ന സഹപാഠികളുടെ മുമ്പിൽ വിവസ്ത്രനാക്കി  ആക്രമിക്കപ്പെടുക, ഭക്ഷണവും വെള്ളവും നൽ കാതെ  ക്രൂരമായി പീഡിപ്പിക്കുക ഇത്രമാത്രം പീഡിപ്പിക്കപ്പെടുവാൻ ആവിദ്ധ്യാർത്ഥി എന്ത് കുറ്റമായിരിക്കും  ചെയ്തിട്ടുണ്ടാകുക?.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

   പൂക്കോട്  സംഭവിച്ചിട്ടുള്ളത് പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത സമാനതകളില്ലാത്ത നരഹത്യയാണ് അതുകൊണ്ട് 

കുറ്റക്കാരായ പ്രതികളെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തില്ലെങ്കിൽ  ഇങ്ങനെയുള്ള പ്രവണതകൾ കലാലയങ്ങളിൽ നിത്യ സംഭവമായി മാറുമെന്ന സന്ദേശമാണ് നൽകുന്നത്. 

നല്ല വിദ്യാഭ്യാസം നേടി രാജ്യത്തിൻ്റെ പുരോഗതിയ്ക്കും  സമൂഹത്തിൻ്റെ നന്മയ്ക്കും വേണ്ടി പ്രവർത്തിക്കേണ്ട യുവാക്കൾ എസ് ഫ് ഐ പോലുള്ള വിദ്യാർത്ഥി സംഘടനകളുടെ ക്രൂര വിനോദത്തിന് ഇരയായി ജീവൻ ഹോമിക്കപെടുമ്പോൾ 

കേരളം അപമാന ഭാരത്താൽ ലജ്ജിച്ച് താഴ്ത്തി നിൽക്കുകയാണ്.

   ഇതുപോലെയുള്ള ക്രൂരതകളെ  ന്യായീകരിക്കാൻ ശ്രമിക്കുന്ന സി പി എം പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്   സംസ്ഥാനത്തെ മാതാപിതാക്കളുടെ കണ്ണുനീരിന് ഉത്തരവാദികൾ . 

     കലാലയങ്ങളിൽ എസ് ഫ് ഐ തുടർന്ന് പോരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് സിദ്ധാർഥ് , എസ് ഫ് ഐ യുടെ ഭാരവാഹികളാണ് സിദ്ധാർത്ഥിനെ പീഡിപ്പിക്കാനും മൂന്നു ദിവസത്തോളം പട്ടിണിക്കിടാനുംജീവൻ അപായപ്പെടുത്താനും നേതൃത്വം നൽകി എന്നത് വസ്തുതയാണ് , എന്നിട്ടും ഈ ക്രൂരത  തടയാനോ സിദ്ധാർത്ഥിൻ്റെ ജീവൻ രക്ഷിക്കാനോ സഹ പാഠികൾക്കും , കോളേജ് അധികൃതർക്കോ സാധിക്കാതെ പോയത് സാസ്‌ക്കാരിക കേരളത്തിന്‌ അപമാനകരാമാണ്.

  മരണ വിവരംഉത്തരവാദപെട്ടവർ കൃത്യ സമയത്തു വീട്ടുകാരെ അറിയിക്കാതിരുന്നതും  വിവരങ്ങൾ മുടിവെക്കാൻ ശ്രമിച്ചതും  വസ്തുതകൾ പുറത്തു വരാതിരിക്കാൻ വിദ്യാർത്ഥികളുടെ വായമുടിക്കെട്ടാനും ചിലർ ശ്രമിച്ചത് ദുരുഹത വർദ്ധിപ്പിക്കുന്നു.

 മാധ്യമ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് സമാനതകൾ ഇല്ലാത്ത നര ഹത്യയുടെ ഞെട്ടി പ്പിക്കുന്നു സംഭവങ്ങൾ പുറത്തറിയുന്നതിന് കാരണമായത്.

  ഇതിന് വേണ്ടി  പോരാട്ടം നടത്തിയ മാധ്യമ പ്രവർത്തകരെ ജില്ലാ കമ്മറ്റി ഹൃദയമായി അഭിനന്ദിക്കുന്നു. സിദ്ധാർത്തിന്റെ ദാരുണ മരണത്തിന്റെ സത്യാ വസ്ഥകൾ പുറത്തു കൊണ്ട് വരാൻ സിബിഐ അന്വേഷണം വേണമെന്നാവശ്യ പ്പെട്ടു കൊണ്ട്ആം ആത്മി പാർട്ടിസമസ്ഥാന മഹിളാ കമ്മറ്റിയുടെയും വയനാട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭി മുഖ്യത്തിൽ പുക്കോട് വെറ്റിനറി സർവ്വ കലാ ശാലയിലേക്ക് 7.03.24 വ്യാഴാഴ്ച്ച രാവിലെ പത്തു മണിക്ക് മാർച്ചും ധർണ്ണയും നടക്കും പരിപാടി സേവ് കേരളാ സമസ്ഥാന പ്രസിഡണ്ട്‌ കെ എം ഷാജഹാൻ ഉദ്ഘാടനം ചെയ്യും എ എ പി സമസ്ഥാന നേതാക്കളായ സാജുമോഹനെൻ. ജയദേവ് ഡോ സബീന എബ്രഹാം സാലി ജോസ് ജില്ലാ നേതാക്കളായ ഡോ എ ടി സുരേഷ്. പോൾ സെൻ മാത്യു ഷെറിൻ റോയി ഷാലി ജെയിംസ്  തുടങ്ങിയ നേതാക്കളും പരിപാടിയിൽ സമ്പന്തിക്കും 

വാർത്ത സമ്മേളനത്തിൽ ബാബു തച്ചിറോത്ത് ,ബേബി തയ്യിൽ, മുജീബ്,റഹ്മാൻ അഞ്ചുകുന്ന് ഷെറിൻ റോയ്, ഷാ ലി ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.