ഈരാറ്റുപേട്ട:പൂഞ്ഞാർ സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വിഷയത്തെ വീണ്ടും ആളിക്കത്തിക്കുകയാണെന്ന് ആരോപിച്ച് എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം സബീർ കുരിവിനാൽ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
പ്രാദേശികമായി ഉണ്ടായ പ്രശ്നത്തെ പർവതീകരിച്ച് സാമുദായിക ധ്രുവീകരണം നടത്താൻ ശ്രമിച്ച ആളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ച
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളക്ടറുടെയും മന്ത്രി വി എൻ വാസവന്റെയും ജനപ്രതിനിധികളുടെയും സമ്മക്ഷത്തിൽ കൂടിയ യോഗത്തെ നിസാരവൽകരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.മൂഹിയുദ്ധീൻ പള്ളി ജഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം മുട്ടം ജംഗ്ഷൻ ചുറ്റി സെൻട്രൽ ജഗ്ഷനിൽ സമാപിച്ചു.ജില്ലാ ട്രഷറർ കെ എസ് ആരിഫ്,ജില്ലാ കമ്മിറ്റിയംഗം അയൂബ് കൂട്ടിക്കൽ,എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി എച്ച് ഹസീബ് തുടങ്ങിയവർ സംസാരിച്ചു.മുനിസിപ്പൽ കൗൺസിലർ അബ്ദുൽ ലത്തീഫ്, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി വി.എസ് ഹിലാൽ, ഖജാൻജി കെ.യു. സുൽത്താൻ, സിറാജ് വാക്കാ പറമ്പ് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേത്യതം നൽകി.