പിണറായി വിജയൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് നടക്കാത്ത പദ്ധതിയ്ക്ക് : പി.സി ജോർജ്

കോടയം : കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്നു ഉറപ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ മനസുമാറ്റാൻ വാരിക്കോരി അനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതെന്നു കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി സി ജോർജ്.

Advertisements

വികസനത്തിന്റെ പേരിൽ ജനങ്ങളെ ചുറ്റിക്കുന്നത് വഞ്ചന ആണ്. രണ്ട് ലക്ഷം കോടി രൂപയെങ്കിലും ചെലവു വരുന്ന പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും, വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പിസി ജോർജ് കോട്ടയത്ത്‌ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജപ്പാൻ ഉപേക്ഷിച്ച് കെ റെയിൽ,സിൽവർ ലൈൻ പദ്ധതിയുമായി ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രി സ്വയം അപഹാസ്യനായിരിക്കുകയാണ്. കേരളത്തിന് നഷ്ടം മാത്രമുണ്ടാക്കുന്ന ഈ പദ്ധതിയുമായി മുഖ്യമന്ത്രി ഇറങ്ങിത്തിരിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പി സി ജോർജ് ആരോപിച്ചു.

Hot Topics

Related Articles