അടൂര്‍ : പഴകുളം നെല്ലിവിളപടി – പന്ത്രാംകുഴി കെഐപി പാലത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. എംഎല്‍എ ആസ്തി വികസനഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. ഇതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ യാത്രാക്ലേശത്തിനാണ് പരിഹാരമായത്. കെഐപി കനാലിന് കുറുകെ ഉള്ള മൂന്നാമത്തെ പാലത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി സന്തോഷ്, വാര്‍ഡ് അംഗം ഷാജിത റഹിത് തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements