കണ്ണൂർ : കണ്ണൂർ ലോക്സഭ സീറ്റില്‍ സ്ഥാനാർഥിത്വം ഉറപ്പായിരിക്കെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനെ നേരിടാൻ മുൻ കോണ്‍ഗ്രസ് നേതാവ് രംഗത്ത്.സ്വതന്ത്ര സ്ഥാനാർത്ഥിയായി താൻ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരൻ പറഞ്ഞു.ഞാൻ വെള്ളിയാഴ്ച്ച രാവിലെ മമ്പറത്തെ വീട്ടില്‍ നിന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിനും ബി.ജെ.പിക്കുമെതിരെയാണ് തൻ്റെ മത്സരം കോണ്‍ഗ്രസുകാരനായി മത്സരിക്കുന്ന തനിക്ക് പ്രവർത്തകരുടെ വോട്ടു കിട്ടുമെന്ന് മമ്പറം ദിവാകരൻ പറഞ്ഞു. രണ്ടു വർഷത്തിലധികമായി പാർട്ടിയില്‍ നിന്നും പുറത്താക്കിയ തനിക്ക് ഇതുവരെ എന്തിനാണ് പുറത്താക്കിയതെന്ന് എന്നതിനെ കുറിച്ചു യാതൊരു നോട്ടീസും നല്‍കിയിട്ടില്ല. കഴിഞ്ഞ 52 വർഷമായി താൻ കോണ്‍ഗ്രസില്‍ അല്ലാതെ മറ്റൊരു പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ല. മരിക്കുന്നതുവരെ കോണ്‍ഗ്രസ് പ്രവർത്തകനാകാനും മരിച്ചു കഴിഞ്ഞാല്‍ പാർട്ടി പതാക പുതച്ചു കിടക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് മമ്പറം ദിവാകരൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ധർമടത്ത് പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു മമ്പറം ദിവാകരൻ. 2021ല്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ പാർട്ടി പാനലിനെതിരെ മത്സരിച്ചതിനെ തുടർന്നായിരുന്നു നടപടി. കണ്ണൂർ ഡി.സി.സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ ബദല്‍ പാനലില്‍ മത്സരിക്കുകയാണ് അന്നത്തെ ചെയർമാനായിരുന്ന മമ്പറം ദിവാകരൻ ചെയ്തത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ തകർപ്പൻ വിജയം നേടി.
കണ്ണൂർ കോണ്‍ഗ്രസിലെ പ്രബല നേതാവായിരുന്ന മമ്പറം ദിവാകരൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ എതിർപക്ഷക്കാരനായിരുന്നു. മമ്ബറം ദിവാകരനും കെ. സുധാകരനും പല തവണ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത സമയത്ത്, മമ്പറം ദിവാകരൻ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു.ഇതിന് മറുപടിയുമായി ദിവാകരൻ രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്നാണ് അന്ന് സുധാകരന് മമ്ബറം ദിവാകരൻ നല്കിയ മറുപടി.