തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ വീട്ടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല പുത്തൻചന്ത മണി ഭവനിൽ 50 വയസ്സുള്ള ശബരിയെയാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പുത്തൻചന്തയിൽ മെത്ത വ്യാപാരം നടത്തുന്ന ആളാണ് ശബരി. വീട്ടിൽ ഒറ്റയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്. കുറച്ചുകാലമായി ഭാര്യയുമായി അകന്നു കഴിയുകയാണ്.
Advertisements