തിരുവല്ല: സ്ത്രീകൾക്കെതിരാണ് രാജ്യം ഭരിക്കുന്ന സർക്കാരെന്നും മനുസ്മൃതിയാണ് അവരുടെ ഭരണഘടനയെന്നും സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി പറഞ്ഞു. എ കെ പി സി ടി എ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന വനിതാ സംഗമം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി.
രാജ്യത്ത് സ്ത്രീകൾക്ക് രണ്ടാം പൗരത്യമാണുള്ളത്. ഒരു സ്ത്രീ ഭരണാധികാരിയായിട്ടു പോലും ഇതിന് ഒരു മാറ്റമുണ്ടായില്ല. ഒരു ജാതി ഒരു ഭരണം മത രാഷ്ട്രം എന്നത് ചെറുക്കപ്പെടേണ്ടതാണ്.
രാജ്യത്ത് സ്ത്രീകൾക്ക്
ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ഹനിക്കപ്പെടുകയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീകൾ കൂട്ടത്തോടെ കൊല്ലപ്പെടുകയാണ്.
മുസ്തലാക്കിൻ്റെ മറവിൽ ഒരു വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം ക്രിമിനൽ നിയമമാക്കുന്ന സമീപനം അംഗീകരിക്കാനാവാത്തതാണ്.
കേന്ദ്ര സർക്കാർ ഇന്ത്യയിലെ സ്ത്രീകൾക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റപ്പെട്ടിട്ടില്ല.
മോദിയുടെ ഗാരൻ്റി വെറും തട്ടിപ്പാണ്.
സാമ്പത്തിക അസമത്വമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിന്ദുത്വപ്രത്യയശാസ്ത്രം അടിച്ചേൽപ്പിച്ച് കലാപത്തിന്, വേദിയാകുബോൾ ഏറ്റവും കൂടുതൽ അക്രമിക്കപ്പെടുന്നത് സ്ത്രീകളാണ്.
വെറുപ്പിൻ്റെ രാഷ്ട്രീയം അവസാനിപ്പിക്കണം. മറ്റു സംസ്ഥാനങ്ങളിൽ സ്ത്രീകൾ കീടങ്ങളേ പോലെയാണ്.
ലോകത്തിൻ്റെ മുന്നിൽ ഇന്ത്യ ദാരിദ്രത്തിൽ മുൻപന്തിയിലാണ്.
വൈജ്ഞാനിക നവ കേരള . ശൃഷ്ടിയിൽ സ്ത്രീ ശാക്തീകരിക്കപ്പെടും. സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും ശ്രീമതി പറഞ്ഞു.