മാധ്യമ ഭീമന് റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 92 വയസുള്ള മർട്ടോക്കിന്റെ അഞ്ചാം വിവാഹമാകും നടക്കുക. കാമുകി എലീന സുക്കോവയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വരുന്ന ജൂണില്‍ കാലിഫോർണിയയിലെ മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള മുന്തിരിത്തോട്ടമായ മൊറാഗയിലെ എസ്റ്റേറ്റിലാണ് വിവാഹ ചടങ്ങ് നടത്തുക.
ഫോക്സിന്റെയും ന്യൂസ് കോർപ്പറേഷന്റെയും ചെയർമാൻ സ്ഥാനം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മര്‍ഡോക്ക് ഒഴിഞ്ഞത്. മോളിക്യൂലാര്‍ ബയോളജിസ്റ്റായിരുന്ന റഷ്യക്കാരി സുക്കോവ (67) -യാണ് വധു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഇവര്‍ അമേരിക്കയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ ഇരുവരും ഒരുമിച്ചാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1999 -ല്‍ ഫൈറ്റ് അറ്റന്ററായ പ്രട്രിഷ്യ ബുക്കറുമായിട്ടായിരുന്നു മര്‍ഡോക്കിന്റെ ആദ്യ വിവാഹം. ആ ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തക അന്ന ചോര്വിനെ വിവാഹം ചെയ്തു. പിന്നീട് മര്‍ഡോക്ക് വെന്റി ഡംഗിനെ വിവാഹം കഴിച്ചു. ഒടുവില്‍ മോഡലും നടിയുമായ ജെറി ഹാളിനെ വിവാഹം ചെയ്തു. റോളിംഗ് സ്റ്റോൺസ് ഗായകൻ മിക്ക് ജാഗറിന്റെ ദീർഘകാല പങ്കാളിയായിരുന്നു ഹാൾ. ആറ് വര്‍ഷത്തിന് ശേഷം 2022 ലാണ് മര്‍ഡോക്ക് ജെറി ഹാള്‍ ബന്ധം വേര്‍പിരിയുന്നത്. നാല് വിവാഹത്തിലുമായി മര്‍ഡോക്കിന് ആറ് മക്കളാണുള്ളത്.
2023 ലാണ് ഏറ്റവും അവസാനത്തെ വിവാഹബന്ധം മര്‍ഡോക്ക് പ്രഖ്യാപിച്ചിരുന്നത്.സാൻഫ്രാൻസിസ്കോയിലെ മുൻ പോലീസ് ചാപ്ലിൻ ആൻ ലെസ്ലി സ്മിത്തുമായുള്ള വിവാഹം മര്ഡോര്ക്ക് മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം അത് ഉപേക്ഷിച്ചു. 1999 മുതൽ 2013 മൂന്നാം ഭാര്യയായിരുന്ന വെന്റി ഡംഗിലൂടെയാണ് മര്‍ഡോക്ക് മുന്‍ ശാസ്ത്രജ്ഞയായ സുക്കോവയെ പരിചയപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോസ് ആഞ്ചലസിലെ കാലിഫോർണിയ സർവകലാശാലയിലെ മെഡിക്കൽ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞയായിരുന്ന സുക്കോവയുടെ കുടുംബം റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്. 71 ബില്യൺ ഡോളറിന്റെ ഇടപാടായ, 21–ാം സെഞ്ച്വറി ഫോക്സിനെ ഡിസ്നി ഏറ്റെടുക്കുന്നതിനെ കുറിച്ച് മർഡോക്കും വാൾട്ട് ഡിസ്നി ചീഫ് എക്സിക്യൂട്ടീവായ ബോബ് ഇഗറുംആദ്യമായി ചര്‍ച്ച നടത്തിയ അതേ മുന്തിരിത്തോട്ടമാണ് മര്‍ഡോക്ക് തന്റെ അഞ്ചാം വിവാഹ വേദിയായി തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.