കോട്ടയം നഗരസഭയുടെ സൈറൺ തെറ്റിയടിച്ചു : പരിഭ്രാന്തിയിൽ നാട്ടുകാർ ; തെറ്റിയടിച്ചത് ഏഴു മണിക്ക്

കോട്ടയം : നഗരസഭയിലെ ജീവനക്കാരൻ സമയം തെറ്റിയതോടെ ഒരു മണിക്കൂർ മുൻപേ അടിച്ച് സൈറൺ നാട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി എട്ടുമണിക്ക് അടിക്കേണ്ട സൈറണാണ് ഒരു മണിക്കൂർ മുമ്പ് ഏഴുമണിക്ക് മുഴങ്ങിയത്. ഇതോടെ പരിഭ്രാന്തരായ ആളുകൾ നഗരസഭയിലേക്കും വിവിധ മാധ്യമങ്ങളുടെ ഓഫീസുകളിലേക്കും ഫോൺ വിളിച്ചതോടെ ആശങ്കയായി.

Advertisements

രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കും രാത്രി എട്ടിനുമാണ് കോട്ടയം നഗരസഭയുടെ സൈറ്റ് സാധാരണ സമയങ്ങളിൽ മുഴങ്ങുന്നത്. ഈ സമയങ്ങളിൽ അല്ലാതെ സൈറൺ മുഴക്കുന്നത് അസാധാരണമായ സാഹചര്യങ്ങളിലാണ്. വിശിഷ്ട വ്യക്തികളുടെ മരണം ഉണ്ടാകുമ്പോൾ നഗരസഭയുമായി ബന്ധപ്പെട്ട ആളുകളുടെ മരണ അറിയിപ്പിനു വേണ്ടിയോ ആണ് സൈറൺ മുഴക്കാറുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതാണ് സമയം തെറ്റി 7 മണിക്ക് സൈറൺ മുഴങ്ങിയത് പരിഭ്രാന്തി പരത്തിയത്. നഗരസഭയിലേക്ക് ആളുകൾ കൂടുതലായി ഫോൺ വിളിയുമായി എത്തിയതോടെ നഗരസഭാ അധികൃതരും വിഷയം അന്വേഷിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൈറൺ മുഴങ്ങിയത് സ്ഥിരീകരിച്ചത്. തെറ്റായ സമയത്ത് സൈറൺ മുഴക്കിയ നഗരസഭ ജീവനക്കാരനെതിരെ നടപടിയെടുക്കാൻ അധികൃതർ നിർദേശം നൽകിയതായി സൂചനയുണ്ട്.

Hot Topics

Related Articles