ഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവച്ചു.രാജിയുടെ കാരണം വ്യക്തമായിട്ടില്ല.2027 വരെ കാലാവധി നിലനില്‍ക്കേയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനമുണ്ടായത്. 2022-ലാണ് ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം ഏറ്റെടുത്തത്. മാർച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെയാണ് രാജി.
നിലവില്‍ മൂനംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് അംഗങ്ങള്‍ മാത്രമാണുള്ളത്. ഒരാളെക്കൂടി കമ്മീഷനില്‍ നിയമിക്കേണ്ട സാഹചര്യം നിലനില്‍ക്കെയാണ് അരുണ്‍ ഗോയലിന്‍റെ രാജി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചീഫ് ജസ്റ്റീസ് കൂടി ഉള്‍പ്പെട്ട സമിതിയായിരിക്കണം തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് എന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാനായി കേന്ദ്ര സർക്കാർ പാർലമെൻഡില്‍ നിയമം പാസാക്കിയിരുന്നു.
ഇത് പ്രകാരം പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും നിയമമന്ത്രിയും ഉല്‍പ്പെട്ട സമിതിക്ക് നിയമനം നടത്താം എന്ന് തീരുമാനമായിരുന്നു. ഇതിേ·ലുള്ള വിവാദങ്ങല്‍ നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി അരുണ്‍ ഗോയലിന്‍റെ രാജി.