ഒരു സിക്സ് അടിക്കാൻ എന്തിന് പത്ത് പന്തുകൾ വരെ കാത്തിരിക്കണം ; ആദ്യ പന്തിൽ തന്നെ സിക്സർ അടിക്കാനാണ് താൻ ആഗ്രഹിക്കുന്നത്  : സഞ്ജു സാംസൺ

ന്യൂസ് ഡെസ്ക് : ആദ്യ പന്തിൽ തന്നെ സിക്സർ അടിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസൺ.ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ തന്റെ ബാറ്റിങ് ശൈലിയെ കുറിച്ച്‌ മനസ് തുറന്നത്. ഐപിഎല്ലിന്റെ പുതിയ സീസണിലും ആദ്യം മുതലേ ആക്രമിച്ച്‌ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisements

“കളിക്കളത്തിൽ എന്റേതായ ഒരു ബാറ്റിങ് ശൈലി സൃഷ്ടിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് ആദ്യ പന്താണെങ്കിൽ പോലും ഞാൻ സിക്സർ അടിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്റെ ചിന്താഗതിയിൽ വന്ന മാറ്റമാണിത്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു സിക്സ് അടിക്കാൻ എന്തിന് പത്ത് പന്തുകൾ വരെ കാത്തിരിക്കണം?,” സഞ്ജു ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാപ്റ്റനെന്ന നിലയില്‍ താരങ്ങളോട് അതാത് സമയങ്ങളില്‍ വേണ്ടത് ചോദിച്ച്‌ വാങ്ങാറുണ്ടെന്നും സഞ്ജു പറഞ്ഞു. “ചിലപ്പോള്‍ മെച്ചപ്പെട്ട പ്രകടനം നടത്താൻ കളിക്കാരോട് ആ രീതിയില്‍ സംസാരിക്കേണ്ടി വരും. അതിനായി ആദ്യം ആത്മവിശ്വാസം നേടുകയാണ് ആദ്യം വേണ്ടത്. ‘

ഐപിഎല്ലില്‍ കളിച്ച്‌ പരിചയമുള്ളതിനാല്‍ ഇവിടെ തിളങ്ങാനാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരു യുവതാരമെന്ന നിലയില്‍ ടീമിനെ നിയിക്കുമ്പോള്‍ എല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്,” സഞ്ജു കൂട്ടിച്ചേർത്തു.

മാർച്ച്‌ 22നാണ് ഐപിഎൽ 2024 സീസൺ ആരംഭിക്കുന്നത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ റണ്ണറപ്പായ ചെന്നൈ സൂപ്പർ കിങ്സ് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.