കർണാടകയില്‍ വീണ്ടും ഹിജാബ് വിവാദം: ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾ എത്തി : കാവി ധരിച്ച് പ്രതിഷേധം 

ബംഗളൂരു: കർണാടകയില്‍ വീണ്ടും ഹിജാബ് വിവാദം. ഹാസൻ ജില്ലയിലെ സ്വകാര്യ കോളേജിലാണ് ഹിജാബ് വിവാദം വീണ്ടും ഉയർന്നത്. ക്ലാസ് മുറിയില്‍ ഹിജാബ് ധരിച്ച്‌ വിദ്യാർത്ഥിനി എത്തിയതിന് പിന്നാലെ, ചില വിദ്യാർത്ഥികള്‍ കാവി ഷാള്‍ ധരിച്ച്‌ പ്രതിഷേധിച്ചു. മാർച്ച്‌ ആറിന് വിദ്യാ സൗധ കോളേജിലാണ് സംഭവം .സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ വൈറലായി. എന്നാല്‍, വിവാദം തള്ളി പ്രിൻസിപ്പല്‍ രംഗത്തെത്തി. വിദ്യാർത്ഥിക്ക് ചെവിയില്‍ അണുബാധയുണ്ടായിരുന്നെന്നും അതിനാല്‍ തല മറയ്ക്കേണ്ടി വന്നെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.

Advertisements

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കുന്നത് മുൻ ബി.ജെ.പി സർക്കാർ നിരോധിച്ചിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വന്നതോടെ നിരോധനം നീക്കുമെന്ന് വാർത്തകള്‍ വന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 22 ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിജാബ് നിരോധനം പിൻവലിക്കാൻ കോണ്‍ഗ്രസ് സർക്കാർ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും വന്നിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.