കോട്ടയം: എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും, ഏതു നിമിഷവും എൻഡിഎ സ്ഥാനാർത്ഥി രംഗത്ത് ഇറങ്ങുകയും ചെയ്യുമെന്ന സ്ഥിതിയായതോടെ കോട്ടയത്തെ തിരഞ്ഞെടുപ്പ് രംഗം ചൂടേറിയതാകുന്നു. തിരഞ്ഞെടുപ്പ് കൺവൻഷനുമായി എൽഡിഎഫും യുഡിഎഫും സജീവമായിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലിന് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് കൺവൻഷനോടെ എൽഡിഎഫ് പ്രവർത്തന രംഗത്ത് കൂടുതൽ സജീവമായി രംഗത്തിറങ്ങും. ഇന്ന് വൈകിട്ട് നാലിനു ചേരുന്ന യോഗം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ജോസ് കെ.മാണി എം.പി, മന്ത്രി വി.എൻ വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി എ.വി റസൽ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി ബിനു എന്നിവർ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എംപിയും യോഗത്തിൽ പങ്കെടുക്കും.
നാളെ വൈകിട്ട് നാലിന് ഇതേ വേദിയിൽ തന്നെയാണ് യുഡിഎഫിന്റെ കൺവൻഷൻ നടക്കുക. യുഡിഎഫ് ജില്ലാ സംസ്ഥാന നേതക്കളാണ് യോഗത്തിൽ പങ്കെടുക്കുക. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ യോഗത്തിൽ പങ്കെടുക്കും. കോട്ടയം ജില്ലയിലെ മുതിർന്ന കോൺഗ്രസ് യുഡിഎഫ് നേതാക്കൾ പങ്കെടുക്കും.