പാലക്കാട് ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ വന്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്കി തട്ടിപ്പുകാര്‍ വീട്ടമ്മയുടെ 10 ലക്ഷം രൂപ കവര്‍ന്നുവെന്ന് പരാതി.ഗൂഗിള്‍ മാപ് റിവ്യൂ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കേസില്‍ സായിദാസ് പൊലീസ് പിടിയിലായിട്ടുണ്ട്.പത്ത് ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ വീട്ടമ്മ പരാതി നല്‍കുകയായിരുന്നു. സൈബര്‍ ക്രൈം പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാള്‍ തട്ടിപ്പ് ശ്രംഖയിലെ താഴത്തെ കണ്ണി മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്യുക, അത് കൈമാറുക, കൂടുതല്‍ പേരെ പരിചയപ്പെട്ട് തട്ടിപ്പ് നടത്തുക മുതലായ കാര്യങ്ങളാണ് ഇയാള്‍ ചെയ്ത് വന്നിരുന്നത്.കുറ്റകൃത്യത്തിന്റെ മാസ്റ്റര്‍ബ്രെയിന്‍ ആരെന്ന് പൊലീസ് ഇയാളോട് ചോദിച്ച് മനസിലാക്കി വരികയാണ്. പ്രധാനമായിഉന്നം വെയ്ക്കുന്നത് വീട്ടമ്മമാരെയാണ് . വ്യാജ വ്യാപര സ്ഥാപനത്തിന്റെ പേരിലാണ് ബാങ്ക് അക്കൗണ്ട് എടുത്തിരുന്നത്. ആദ്യം ഓണ്‍ലൈന്‍ ജോലിയ്ക്ക് വരുമാനമെന്ന നിലയില്‍ കുറച്ച് പണം വീട്ടമ്മമാര്‍ക്ക് നല്‍കിയാണ് സംഘം വിശ്വാസമാര്ജിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ ജോലി ലഭിക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും ഈ പണം തട്ടിയെടുത്ത് മുങ്ങുകയുമാണ് സംഘത്തിന്റെ പതിവ്.