കോട്ടയം : എസ്.എൻ.ഡി.പി. സംരക്ഷണ സമിതിയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ കൃത്യമായ രാഷ്ട്രീയ നിലപാട് ഉണ്ടാക്കും എന്ന് ചെയർമാൻ ചന്ദ്രസേനൻ. എസ്.എൻ.ഡി.പി. തിരഞ്ഞെടുപ്പ് നടത്താതെ ആണ് മുന്നോട്ട് പോകുന്നത്. ഇതിന് കാരണം വെള്ളാപ്പള്ളി ആണ് ഇതിന് മാറ്റം ഉണ്ടായെ മതിയാവൂ.വെള്ളാപ്പള്ളി ആണ് ഇതിന് എല്ലാം കാരണം അദ്ദേഹം കാരണമാണ് പ്രസ്ഥാനം തകർന്നടിഞ്ഞത്. ബി.ഡി.ജെ.എസ് എന്ന പ്രസ്ഥാനം തട്ടിപ്പ് പ്രസ്ഥാനം ആണ്.ബിഡി.ജെ.എസ് നിർത്തുന്ന സ്ഥാനാർത്ഥികൾക്കെതിരെ നോട്ട സ്ഥാനാർത്ഥികൾ മത്സരിക്കും. എസ്.എൻ.ഡി.പി ആസ്ഥാന മന്ദിരം ജപ്തിയിൽ നിന്ന് സർക്കാർ മാറ്റണം വെള്ളാപ്പളിയുടെ സ്വകാര്യ സ്വതിൽ നിന്നു ഇതിന് ഫണ്ട് കണ്ടെടുക്കണം 300 കോടി രൂപയാണ് 10 വർഷത്തിനുള്ളിൽ എസ്.എൻ.ഡി.പിയ്ക്ക് നഷ്ടപ്പെട്ടത് കോട്ടയം എസ്.എൻ.ഡി.പി യ്ക്ക് 30 കോടിയിൽ അധികം നഷ്ട്ടത്തിൽ കിടക്കുന്നു.കോട്ടയത്ത് ബി.ഡി.ജെ.എസിന് വേണ്ടി ആര് മത്സരിച്ചാലും അവരെ തകർക്കും.ജാതി സെൻസസ് ആവശ്യപ്പെട്ടപ്പോൾ പ്രതികരിക്കാത്തത് വെള്ളാപ്പളി മാത്രം ആണ്.വരും ദിവസങ്ങളിൽ ജാതി സെൻസസ് കോട്ടയത്ത് പ്രസിദ്ധീകരിക്കും അപ്പോൾ വെള്ളാപ്പളിയുടെ തനി നിറം പുറത്ത് വരും. സംഭരണ വിഭാഗത്തിൽ നിന്ന് വരെ പുറത്താക്കേണ്ട അവസ്ഥ ഉണ്ടായി.2016 മുതൽ ജപ്തിയിൽ ആണ് ട്രസ്റ്റ് വെളളാപ്പള്ളിയുടെ സ്വകാര്യ സ്വത്ത് ഇതിലേക്ക് കൊണ്ട് വരണം.തുഷാർ മത്സരിച്ചാൽ അവിടെ NDA സ്ഥാനാർത്ഥി ഉണ്ടാവില്ല.സ്ഥാനാർത്ഥിക്കളെ നിർത്താൻ കഴിയില്ല പകരം നോട്ടയെ നിർത്തും അടുത്ത ദിവസം മുതൽ പ്രചരണത്തിന് വാർ റൂം പ്രവത്തനങ്ങൾ തുടങ്ങും പോസ്റ്റർ പ്രചാരണം തുടങ്ങിയവയും ഉണ്ടാകും എന്നും എസ്.എൻ.ഡി.പി. സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.