ബംഗളുരു: ഓടുന്ന ബസില്‍നിന്നും തെറിച്ചുവീണ കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക ആര്.ടി.സിയിലെ കണ്ടക്ടറായ ചാമരാജ് നഗര്‍ ഹാലേപുര സ്വദേശി മഹാദേവ സ്വാമി(35)യാണ് മരിച്ചത്.സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. നഞ്ചന്‍ഗുഡില്‍നിന്ന് മൈസൂരുവിലേക്കു പോകുകയായിരുന്ന ബസില്‍ ദേശീയപാത 766ല്‍ മല്ലനമൂളെ മഠത്തിനു സമീപത്താണ് അപകടമുണ്ടായത്.കണ്ടക്ടര്‍ തെറിച്ചുവീണത് യാത്രക്കാര്‍ അറിയിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി കണ്ടക്ടറെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് മഹാദേവ സ്വാമിയുടെ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.