ഷാഫി പറമ്പില്‍ യുഡിഎഫിന്‍റെ ട്രബിള്‍ ഷൂട്ടർ ; വടകരയില്‍ ജയം ഉറപ്പ് : പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : ഷാഫി പറമ്പില്‍ യുഡിഎഫിന്‍റെ ട്രബിള്‍ ഷൂട്ടറാണെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.പാലക്കാട് ബിജെപിയെ തടുത്തത് ഷാഫിയാണെന്നും വടകരയില്‍ ഷാഫിക്ക് ജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഷാഫിയുടെ തെരഞ്ഞെടുപ്പ് കണ്‍വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisements

പാലക്കാട്ടു നിന്ന് വടകരയിലെത്തിയ ഷാഫിക്ക് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ വൻ സ്വീകരണം നല്‍കി. വടകര പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്തു നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ ആയിരക്കണക്കിനു പേർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കേണ്ടതിന്‍റെ അനിവാര്യത വടകരക്കാര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. വര്‍ഗീയതയും അക്രമരാഷ്ട്രീയം തോല്‍ക്കുകയും സമാധാനം ജയിക്കുകയും വേണം.അതിന് വടകര യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും ഷാഫി പറഞ്ഞു.

Hot Topics

Related Articles