തിരുവല്ല മന്നൻകരച്ചിറ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബി.ജെ.പിയിലേയ്ക്ക്; ഷാൾ അണിയിച്ച് ബി.ജെ.പി നേതാക്കൾ സ്വീകരിച്ചു

തിരുവല്ല: സി.പി.എം മന്നൻകരച്ചിറ ബ്രാഞ്ച് സെക്രട്ടറി റോജി വർഗീസ് ബി.ജെ.പിയിൽ ചേർന്നു. റോജി വർഗീസിന് ബി.ജെ.പി അംഗത്വം നൽകി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കെ വർക്കിയും , ജനറൽ സെക്രട്ടറി ജയൻ ജനാർദനൻ എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു. തിരുവല്ല ടൗൺ പ്രസിഡന്റ് പ്രതീഷ് ജി പ്രഭു , നോർത്ത് മേഖല പ്രസിഡന്റ് സുധീഷ് മേച്ചേരിൽ , ജനറൽ സെക്രട്ടറി അഖിൽ കുമാർ, ബി.ജെ.പി മന്നൻ കരച്ചിറ വാർഡ് കൗൺസിലർ വിജയൻ തലവന, ബി.ജെ.പി മന്നൻകരച്ചിറ ബൂത്ത് ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ വൃന്ദാവൻ , സെക്രട്ടറി രാധാകൃഷ്ണൻ കൃഷ്ണകൃപ എന്നിവർ പങ്കെടുത്തു:

Advertisements

Hot Topics

Related Articles