തീര്‍ത്ഥയാത്ര കുടുംബത്തിന്റെ ദുരന്തയാത്രയായി; കൊടുങ്ങല്ലൂരിലെ അപകടത്തില്‍ പൊലിഞ്ഞത് തിരുവല്ല സ്വദേശിനിയുടെ ജീവന്‍; അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഡോര്‍ മുറിച്ച് മാറ്റിയ ശേഷം

തൃശൂർ: ദേശീയപാത 66 ൽ കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ.പുരം അഞ്ചാം പരുത്തിയിൽ കെ.എസ്. ആർ.ടി.സി. സൂപ്പർ ഡീലക്‌സും ,കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവല്ല സ്വദേശിനിയായ യുവതി മരിച്ചു.
രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. തിരുവല്ല രാഗേന്ദുവിൽ രാധാകൃഷ്ണന്റെ മകൾ രേഷ്മ ( 29 ) ആണ് മരിച്ചത്. സഹോദരൻ റോഷൻ(25), പിതൃസഹോദരി വിജയലക്ഷ്മി എന്നിവർക്കാണ് പരിക്ക്.

Advertisements

ഇരുവരെയും എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിച്ചു.ചൊവാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കൊല്ലൂർ മൂകാംബികയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്സ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തകർന്ന കാറിൽ കുടുങ്ങി കിടന്നവരെ കൊടുങ്ങല്ലൂർ ഫയർഫോഴ്‌സ് യൂണിറ്റ് എത്തി േൈഹഡ്രാളിക്ക് കട്ടർ പെയോഗിച്ച് ഡോറുകൾ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. റോഷനാണ് കാർ ഓടിച്ചിരുന്നത്. നാട്ടുകാരും, മതിലകം പൊലീസും, സാന്ത്വനം, വി കെയർ, 108 ആംസുലൻസ് സർവ്വീസുളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ.

അപകടത്തെ തുടർന്ന് ദേശീയ പാത വഴിയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടു. വാഹനങ്ങൾ ഉൾ റോഡുകളിലൂടെ പൊലീസ് തിരിച്ചു വിടുകയായിരുന്നു. മതിലകം പൊലീസ് മേൽ നടപടി സ്വീകരിച്ചു.

Hot Topics

Related Articles