കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് പദ്മജ വേണുഗോപാല്‍. വർഗീയവാദിയായി ചാപ്പ കുത്തിയെന്നും നെറ്റിയില്‍ ചന്ദനം ചാർത്തുന്നതിന് വരെ പ്രശ്നമായിരുന്നുവെന്നും അവർ വീണ്ടും ആവർത്തിച്ചു.പലരും അച്ഛൻ നെറ്റിയില്‍ കുറിയിട്ട് നടന്നിട്ടില്ലല്ലോ പിന്നെ എന്തിനാണ് മകള്‍ക്ക് മാത്രം അത്തരം ശീലങ്ങളെന്നും ചോദിച്ചുവെന്നും പദ്മജ പറഞ്ഞു.അവർ പദ്മജയെ വിമർശിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയുംവിമർശിച്ചു.യൂത്ത് കോണ്‍ഗ്രസുകാർ ഇപ്പോ പൊട്ടിമുളച്ചതാണ്. അവർ ചാനലിലിരുന്ന് നേതാക്കളായവരാണ്. എന്നെ വിമർശിക്കുന്നുണ്ടെങ്കില്‍ എനിക്ക് അവരോട് പുച്ഛം മാത്രം ആണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സീറ്റിന് വേണ്ടിയാണ്, രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്നതെന്നും അവർ പറഞ്ഞു.