വനിതകൾക്ക് തുറന്നു സംവദിക്കുവാനുള്ള അവസരങ്ങൾ സ്ത്രീകൾ പരസ്പരം നൽകണം: ജില്ലാ ജഡ്ജ് മിനി എസ് ദാസ്

കോട്ടയം : വനിതാ ദിന ആഘോഷങ്ങളിലൂടെ ഒരു സ്ത്രീയെ എങ്കിലും അവരുടെ ഒതുങ്ങിക്കൂടുന്ന സാഹചര്യങ്ങളിൽ നിന്ന് ഉണർത്തിക്കൊണ്ടുവരാനായാൽ, നമ്മൾ ശക്തരാണെന്ന ധാരണ ഉണ്ടാകുമെന്ന് ബഹു. ജില്ലാ സെഷൻസ് ജഡ്ജ് ശ്രീമതി മിനി എസ് ദാസ് അഭിപ്രായപ്പെട്ടു. മനസ്സ് തകരുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്ന സഹപ്രവർത്തകർക്ക് ആശ്വാസ സംസാരത്തിനുള്ള അവസരം നൽകുന്ന വിധത്തിൽ നാം സ്വയം ഉയരണം. അങ്ങനെ ആയിരുന്നെങ്കിൽ ആത്‍മഹത്യ ചെയ്യേണ്ടി വന്ന പ്രോസിക്യൂട്ടർ അനീഷ്യയെ പോലുള്ളവർ ഉണ്ടാകുമായിരുന്നില്ല. അത്തരം ഒരു അവബോധം സൃഷ്ടിക്കുകയാവണം വനിതാ ദിനങ്ങളുടെ പ്രസക്തി എന്നും അവർ അഭിപ്രായപ്പെട്ടു. ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തിയ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ ജഡ്ജി. സ്ത്രീയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉൾപ്പെടുത്തേണ്ടത് മറ്റാരുമല്ല, സ്ത്രീകൾ തന്നെയാണെന്ന് പ്രമുഖ കാർഡിയോളജിസ്റ്റും മുഖ്യ പ്രഭാഷകയുമായ ഡോ. നിഷാ പിള്ള അഭിപ്രായപ്പെട്ടു.

Advertisements

സ്ത്രീകളുടെ തീരുമാനം അവർ തന്നെ സ്വീകരിക്കണം, മറ്റുള്ളവരാകാനോ പുരുഷനെപ്പോലെ തന്നെ ആകാനോ നോക്കേണ്ടതില്ല. വനിതാ ദിനം എന്നത് ഒരു നിമിത്തമായിരിക്കട്ടെ, എന്നാൽ എല്ലാ ദിവസവും തനതു രീതിയിൽ വനിതകൾ ആർക്കും ഉപദ്രവമാകാതെ, സ്വന്തം തീരുമാനം സ്വീകരിക്കാൻ തയ്യാറാവുമ്പോൾ അവർ മറ്റുള്ളവർക്ക് ഉത്തേജനമാകും. അതാണ് ഈ വർഷത്തെ വനിതാ ദിന മുദ്രാവാക്യം തന്നെ. ‘പ്രചോദനമാവുക, ഉൾപ്പെടുത്തപ്പെടുക’ എന്നത് വനിതാ ദിന മുദ്രാവാക്യം അഭിഭാഷകർക്ക് കൂടുതൽ മനസ്സിലാകും. നാം അത് പ്രചരിപ്പിക്കുന്നവരാകണം. ഭാരതീയ അഭിഭാഷക പരിഷത്ത് അതിനു മാർഗ്ഗ ദർശകരായി നിലകൊള്ളുന്നത് സന്തോഷകരമാണ്. പരിപാടി വനിതകൾ മാത്രം ചേർന്ന് സംഘടിപ്പിച്ചു എന്നത് വളരെ അഭിമാനകരമാണ്. തന്റെ ജീവിതത്തെ സ്വാധീനിച്ച പുരുഷന്മാരെ പറ്റിയും പറയാൻ മടിക്കേണ്ടതില്ല എന്ന് അഡ്വ. ഷീബ തരകൻ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വന്തമായി അഭിപ്രായം നില നിർത്തുവാൻ സഹായിക്കുന്ന പരുഷന്മാർ ഏറെയുണ്ട്. അത്തരം കുടുംബപശ്ചാത്തലം തനിക്ക് എന്നും ഒരു പ്രചോദനമായിരുന്നു എന്ന അഡ്വ. ഷീബാ തരകൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ കോട്ടയം ബാറിലെ അഭിഭാഷകനും അതികച്ചും അപ്രതീക്ഷിതമായി നിര്യാണപ്പെട്ടതുമായ അഡ്വ. സി ജെ ജോസ് ചെറുവള്ളിൽ, ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന അഡ്വ. സിന്ധു ഗോപാലകൃഷ്ണന്റെ ഭർത്താവ് അഡ്വ. എൻ. ഗോപാല കൃഷ്ണന്റെ മാതാവ് എന്നിവർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാ ദിനാഘോഷം കോട്ടയം വീണ് വേൾഡ് സെന്ററിൽ വെച്ച് ബഹു :കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് ശ്രീമതി. മിനി എസ് ദാസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ അധിവക്ത പരിഷത്ത് ദേശീയ സമിതി അംഗം അഡ്വ. കെ. സേതുലക്ഷ്മി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ : നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തി. അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. എം എസ് കിരൺ വനിതാ ദിന സന്ദേശം നൽകി. അഡ്വ. ബി അശോക് പാർലമെന്റിൽ നിന്ന് ലഭിച്ച ഭരണഘടനയുടെ അസ്സൽ അവതരിപ്പിച്ച് അതിനു പിന്നിൽ പ്രവർത്തിച്ച വനിതാ ഭരണഘടനാ ചിന്തകരെ അവതരിപ്പിച്ചത് ശ്രദ്ധേയമായി.

അഭിഭാഷക മേഖലയിൽ നിന്ന് കൊണ്ട് വ്യത്യസ്ത മേഖലകളിലും പ്രഗത്ഭരായ കോട്ടയം ജില്ലയിലെ അഡ്വ. ഷീബാ തരകൻ, അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ, ബഹു : ഇൻഡസ്ട്രിയൽ ട്രൈബ്യുണൽ ജഡ്ജ് സുനിത വിമൽ,യുവ പ്രതിഭാ വനിതാ അഭിഭാഷകരായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. മെറിൻ സാറ ജോസ്, അഡ്വ. ഗ്രീഷ് മ വിജി എന്നിവരെയും മുൻസിഫ് / മജിസ്‌ട്രേറ്റ് സെലക്ഷൻ ലഭിച്ച അഡ്വ. നിഖിൽ ദേവ്, അഡ്വ.സൈറ പുതിയ പറമ്പത്ത്, അഡ്വ.കൃഷ്ണനുണ്ണി, അഡ്വ. ദിവ്യ നടേശൻ, അഡ്വ. അൽഫോൻസാ നീതു അലക്സ്‌, അഡ്വ. ആൽബിൻ ജെ തോമസ് എന്നിവരെയും ബഹു. ജില്ലാ ജഡ്ജ് യോഗത്തിൽ ആദരിച്ചു. അഡ്വ. ഷീബ തരകൻ, കൺ വീനർമാരായ അഡ്വ. രശ്മി ശരത്, അഡ്വ. ബിന്ദു എബ്രഹാം, അഡ്വ.ലിജി എൽസ ജോൺ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അഭിഭാഷകരുടെയും, കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ നടന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.