തിരുവല്ല :
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷവും പോസിറ്റീവ് പേരന്റ്റിംഗ് സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടിയും പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിജി നൈനാന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിജി ആര് പണിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ജെന്‍ഡര്‍ ഡെസ്കിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പോസിറ്റീവ് പേരന്റ്റിംഗ് സംബന്ധിച്ച് രക്ഷിതാക്കള്‍ക്കു ബോധവല്‍ക്കരണ ക്ലാസ് നടന്നു. കടപ്ര, നെടുമ്പ്രം, നിരണം, പെരിങ്ങര, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നും രക്ഷിതാക്കള്‍ പങ്കെടുത്തു.
ലൈഫ് സ്കില്‍ പരിശീലകരായ ഉമാദേവി, ഷീലു എം ലൂക് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ. ആര് പ്രീതാ കുമാരി എന്നിവര്‍
വിഷയാവതരണം നടത്തി.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ എബ്രഹാം, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സോമന് താമരച്ചാലില്‍, ബ്ലോക്ക് അംഗങ്ങളായ ചന്ദ്രലേഖ, രാജലക്ഷ്മി, ജിനു തോമ്പുംകുഴി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു ജിങ്കാ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.