വൈക്കം: ദലിത് ബന്ധു എൻ കെ ജോസിന് ആയിരങ്ങൾ പങ്കെടുത്ത അന്ത്യാ ജ്ഞലി അർപ്പിച്ചു.മുഖ്യമന്ത്രിക്ക് വേണ്ടി മുൻ മന്ത്രി മുല്ലക്കര രത്നാകരൻ,കേരളസാഹിത്യ അക്കാദമിക്ക് വേണ്ടി ഖദീജമുംതാസ്, കാലടി സർവ്വകലാശാല ചരിത്ര വിഭാഗത്തിനു വേണ്ടി ഡോ ഫ്രാൻസിസ് എന്നിവർ ആദരാജ്ഞലി അർപ്പിച്ചു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, തോമസ് ചാഴികാടൻ എംപി, സി കെ ആശ എം എൽ എ, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു, മുൻ എം എൽ എ മാരായ വി പി സജീന്ദ്രൻ, കെ അജിത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജ്ഞിത്,രാജഗോപാൽ വാകത്താനം, മുഹമ്മദ് സിയാദ്, യു നവാസ്, നിസ്സാം ഇത്തിപ്പുഴ കേരളജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ്, പിഷൺമുഖൻ വിവിധ ദലിത് സംഘടനാ നേതാക്കളായ വി കെ വിമലൻ,
സണ്ണി എം കപിക്കാട്, പി ജി ഗോപി, പി.വി നടേശൻ, അഡ്വ. സജി കെ ചേരമൻ,സെലീനപ്രക്കാനം കെകെ സുരേഷ്, എ കെ സജീവ്, അഡ്വ: വി ആർ രാജു, ജയകുമാർ, സജി കൊല്ലം, സജി കമ്പംമേട്, പി.ഡി അനിൽ കുമാർ,പി പി ജോഷി, സുമം ആപ്പാഞ്ചിറ,രാജീവ് വയലാർ പി കെ കുമാരൻ. സർക്കാരിൻ്റെ ആദര സൂചകമായി ഗാഡ് ഓഫ് ഓണർ നൽകി ആദരിച്ചു.