തിരുവനന്തപുരം : തിരഞ്ഞെടുപ്പ് അടുക്കുന്നത് കണക്കിലെടുത്ത് പെൻഷൻ അടിയന്തരമായി നല്‍കാൻ തീരുമാനിച്ച് സർക്കാർ.ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ ഈ മാസം 15 മുതല്‍ വിതരണം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്. ഇതിനായി 5000 കോടി രൂപ സർക്കാർ ഇന്ന് കടമെടുക്കും. അടിയന്തര ചെലവുകളും കൂടി കണക്കിലെടുത്താണ് കടമെടുപ്പ്.
സെപ്തംബർ മുതല്‍ ഫെബ്രുവരി വരെയുള്ള ക്ഷേമ പെൻഷനാണ് കെട്ടിക്കിടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതും പരിഹരിച്ചുകൊണ്ട് വരുന്ന മാസം മുതല്‍ കൃത്യമായി പെൻഷൻ നല്‍കുമെന്നാണ് മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞത്. ഒരു മാസത്തെ ക്ഷേമ പെൻഷനൊപ്പം ഒന്നോ രണ്ടോ ഗഡു കൂടി നല്‍കാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.30 വർഷത്തെ തിരിച്ചടവ് കാലാവധിയില്‍ 2000 കോടി, 20 വർഷത്തേക്ക് 2000 കോടി, 10 വർഷത്തേക്ക് 1000 കോടി എന്നിങ്ങനെയാണ് കടമെടുക്കുക. സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യം വഴി രണ്ട് മാസത്തെ പെൻഷൻ വിതരണത്തിന് ആവശ്യമായ 1500 കോടി രൂപ കടമെടുക്കാൻ ശ്രമിച്ചെങ്കിലും 300 കോടി മാത്രമാണ് ലഭിച്ചത്.