കോയിപ്രം ബ്ലോക്കില്‍ കാലുവാരിയത് കേരളാകോണ്‍ഗ്രസല്ല, കോണ്‍ഗ്രസ്; ഉണ്ണി പ്ലാച്ചേരിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണ സമിതി പുറത്ത്; ഇത് മറുകണ്ടം ചാടിയ പീലിപ്പോസ് പിടിച്ചു വാങ്ങിയ വിജയം

പത്തനംതിട്ട: കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതി അവിശ്വാസത്തിലൂടെ പുറത്തായി. കേരളാ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് അട്ടിമറിയിലൂടെ ഭരണം പിടിക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചത് പ്ലാങ്കമണ്‍ ഡിവിഷിനില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരിയാണ്. ഇതോടെ രാവിലെ പ്രസിഡന്റ് ജിജി ജോണ്‍ മാത്യുവും ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് ലാലു തോമസും അവിശ്വാസത്തിലൂടെ പുറത്തായി. പതിമൂന്ന് അംഗ ഭരണ സമിതിയില്‍ യുഡിഎഫ് 7, എല്‍ഡിഎഫ് 6 എന്നിങ്ങനെയായിരുന്നു കക്ഷിനില.

Advertisements

കേരളാ കോണ്‍ഗ്രസിന്റെ വനിതാ അംഗത്തെ എല്‍ഡിഎഫ് സമീപിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പീലിപ്പോസ് തോമസിന്റെ നേതൃത്വത്തില്‍ ഉണ്ണി പ്ലാച്ചേരിയെ മറുകണ്ടം ചാടിച്ചു. മുന്‍ എഐസിസി അംഗവും ഡിസിസി പ്രസിഡന്റുമായിരുന്ന പീലിപ്പോസ് തോമസിന്റെ നേതൃത്വത്തിലാണ് അട്ടിമറി നടന്നത്. സിപിഎം ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനുള്ള പീലിപ്പോസിന്റെ പ്രത്യുപകാരം കൂടിയാണ് കോയിപ്രം ബ്ലോക്കിലെ എല്‍ഡിഎഫിന്റെ അട്ടിമറി വിജയം. നിലവില്‍ ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറിയാണ് ഇദ്ദേഹം.

Hot Topics

Related Articles