സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ കെ.എസ്‌.യു  എസ്.എഫ്.ഐ സംഘർഷം ; സംഘർഷത്തിന് നേതൃത്വം നൽകിയത് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ

കോട്ടയം : സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ കെ.എസ്‌.യു  എസ്.എഫ്.ഐ സംഘർഷം. ഇന്നലെ ഉച്ചയോടെ യാതൊരു പ്രകോപനം കൂടാതെ കോളേജ് ചെയർമാനായ നന്ദു സുരേഷ്  ക്ലാസ് മുറിയിൽ കയറി കെ എസ് യു വിദ്യാർത്ഥിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നുണ്ടായ സംഘർഷത്തിൽ കോളേജ് വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ എസ്.എഫ്.ഐ അക്രമം  അഴിച്ചുവിട്ടു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ്റെ നേതൃത്വത്തിലായിരുന്നു അക്രമം .

Advertisements

സംഘടിച്ച് എത്തിയ എസ്.എഫ്.ഐ , ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പോലീസ്  നീക്കം  ചെയ്തു. സംഘടിച്ചെത്തിയ ഇവർ വിദ്യാർത്ഥികളെയും അധ്യാപകരെയും ക്യാമ്പസിനു വെളിയിൽ പോകുവാൻ അനുവദിക്കാതെ ക്യാമ്പസിന്റെ ഗേറ്റ്  പൂട്ടുകയും ക്യാമ്പസിൽ സംഘർഷ അന്തരീക്ഷം സൃഷ്ടിക്കുകയും  കെ.എസ്‌.യു. വിന്റെ കൊടി തോരണങ്ങളും ബാനറുകളും നശിപ്പിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് ഒരാഴ്ചത്തേക്ക് കോളേജിന് അവധി പ്രഖ്യാപിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.