ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട: പാക്കിസ്ഥാനി ബോട്ടിൽ നിന്ന് കണ്ടെടുത്തത് 450 കോടിയുടെ ലഹരി മരുന്ന്; 6 പാക്കിസ്ഥാനികൾ അറസ്റ്റിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ പോർബന്തർ തീരം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡും എൻസിബിയും നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി പാകിസ്ഥാനി ബോട്ട് വഴിയുള്ള ലഹരിക്കടത്ത് കണ്ടെത്തിയത്. ആറ് പാക്കിസ്ഥാൻ സ്വദേശികളെ അറസ്റ്റ് ചെയ്തു. 

Advertisements

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോട്ടുമാര്‍ഗം കടത്താൻ ശ്രമിച്ച 1000 കോടിരൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ അഞ്ച് പേരാണ് അന്ന് അറസ്റ്റിലായത്. ഇതിനി പിന്നാലെയാണ് വീണ്ടും ലഹരിക്കടത്ത് പിടികൂടുന്നത്. അറബിക്കടലിൽ പോർബന്തർ തീരത്തിന് 350 കിലോമീറ്റർ അകലെയായിരുന്നു കോസ്റ്റഗാർഡ് കപ്പലുകളും  ഗ്രോണിയർ വിമാനങ്ങളും പങ്കെടുത്ത ഓപ്പറേഷൻ നടന്നത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന എന്നിവയും കോസ്റ്റ്ഗാർഡിനൊപ്പം മയക്കുമരുന്ന് വേട്ടയിൽ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോസ്റ്റ്ഗാർഡ് കപ്പലുകൾ തിങ്കളാഴ്ച രാത്രി തന്നെ കടലിൽ നിലയുറപ്പിച്ചിരുന്നു. ഒപ്പം ഡ്രോണിയർ വിമാനങ്ങള്‍ ഉപയോഗിച്ച് പ്രദേശത്തുകൂടി സഞ്ചരിക്കുന്ന എല്ലാ ബോട്ടുകളെയും നിരീക്ഷിച്ചു. നീണ്ട തെരച്ചിലിനൊടുവിൽ സംശയകരമായി നീളുന്ന ഒരു ബോട്ട് കണ്ടെത്തി. 

കോസ്റ്റ്ഗാർഡ് കപ്പലുകള്‍ ഈ ബോട്ടിനെ സമീപിച്ച് പരിശോധനയ്ക്ക് വിധേയമാവണമെന്ന് അറിയിപ്പ് നൽകിയെങ്കിലും വഴങ്ങാതെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കോസ്റ്റ്ഗാർഡ് കപ്പലുകൾ പിന്തുടർന്ന് പിടികൂടി. തുടർന്ന് ബോട്ടിലിറങ്ങി പരിശോധന നടത്തിയതോടെയാണ് വൻ ലഹരിക്കടത്ത് കണ്ടെത്തിയത്. 

Hot Topics

Related Articles