പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കേണ്ട ; സിഎഎ മുസ്ലിങ്ങളുടെ പൗരത്വത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന്  ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി : പൗരത്വ നിയമ ഭേദഗതിയിലെ (സിഎഎ) ചട്ടങ്ങള്‍ സംബന്ധിച്ചു വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിഎഎ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം അരങ്ങേറുന്നത്. അതിനിടെ നിയമം മസ്ലീം വിഭാഗത്തിനു എതിരാണെന്ന തരത്തിലുള്ള വിവാദം വീണ്ടും വന്നതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. 

Advertisements

രാജ്യത്തെ 18 കോടി വരുന്ന മുസ്ലീം വിഭാഗത്തെ ഒരുതരത്തിലും നിയമം ബാധിക്കില്ല. ഹിന്ദുക്കള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവർക്കും ഉണ്ടായിരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നത്. മുസ്ലിങ്ങളുടെ പൗരത്വത്തെ ഒരുതരത്തിലും നിയമം ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കേണ്ടെ. സിഎഎയില്‍ ഇന്ത്യൻ മുസ്ലീങ്ങളെ ബാധിക്കുന്ന ഒരു കാര്യവുമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.പൗരത്വ ഭേദഗതി നിയമത്തിലെ സെക്ഷൻ ആറ് അനുസരിച്ച്‌ ഏത് രാജ്യത്തെ മുസ്ലീം വിഭാഗത്തിനും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാം. അതിനു സിഎഎ ഒരു തടസമല്ല. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.അഭയാർഥികളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്താൻ ഒരു രാജ്യവുമായും ഇന്ത്യ കരാറില്‍ ഏർപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ സിഎഎ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന മുസ്ലീങ്ങളും വിദ്യാർഥികളും ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ആളുകളുടെ ആശങ്ക ന്യായീകരിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Hot Topics

Related Articles