ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണു പരാമർശം.ജനങ്ങൾ സംഭാവനയായി നൽകിയ പണമാണു പാർട്ടിക്കുള്ളത്. അതു കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ചെലവഴിക്കാൻ ഞങ്ങളുടെ കയ്യിൽ പണമില്ല ഇപ്പോൾ. അപ്പോഴും തിരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ വഴി കിട്ടിയ ആയിരക്കണക്കിനു കോടി രൂപയെപ്പറ്റി വെളിപ്പെടുത്താൻ ബിജെപി തയാറായിട്ടില്ല. അവരുടെ മോഷണവും തെറ്റായ കാര്യങ്ങളും പുറത്തുവരും എന്നതിനാലാണു ജൂലൈ വരെ സമയം ചോദിച്ചത് എന്ന് ഖർഗേ പറഞ്ഞു.2018- 19 ലെ നികുതി നൽകിയില്ലെന്നു കാട്ടി കോൺഗ്രസിൻ്റെ വിവിധ അക്കൗണ്ടുകളിലെ 105 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 210 കോടി അടയ്ക്കാനുണ്ടെന്നാണു വകുപ്പിന്റെ വാദം.