ഒന്നരവർഷംകൊണ്ട് മുടക്കുമുതൽ തിരിച്ചുപിടിച്ച് ജലഗതാഗത വകുപ്പിന്റെ വേഗ-2

ജലഗതാഗതവകുപ്പിന്റെ വിനോദസഞ്ചാരമേഖലയിലെ ചുവടുവെപ്പായ വേഗ ബോട്ടിന് വൻകുതിപ്പ്. നാലുവർഷംകൊണ്ടുതന്നെ വരുമാനം ഏഴുകോടി കഴിഞ്ഞു. ഒന്നരവർഷംകൊണ്ട് മുടക്കുമുതലായ 1.90 കോടി രൂപ തിരിച്ചുപിടിച്ചു. 2020 മാർച്ച് പത്തിനായിരുന്നു ആദ്യ ഓട്ടം. ചെറിയ മുതൽമുടക്കിൽ വേമ്പനാട്ടുകായലിൽ ഒരു ഉല്ലാസയാത്ര. അതിനാണ് ജലഗതാഗതവകുപ്പ് വേഗ-2 നീറ്റിലിറക്കിയത്. എ.സി.യിൽ 600 രൂപയും എ.സി. വേണ്ടെങ്കിൽ 400 രൂപയും നല്കിയാൽ അഞ്ചുമണിക്കൂർ യാത്ര. ഓരോ സ്ഥലത്തെക്കുറിച്ചുള്ള വിവരണം ജീവനക്കാർ നല്കും.നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന വേമ്പനാട്ടുകായൽ, മുഹമ്മ, പാതിരാമണൽ, കുമരകം, ആർ.ബ്ലോക്ക്, മാർത്താണ്ഡം, ചിത്തിര, സി.ബ്ലോക്ക്, കുപ്പപ്പുറം എന്നിവിടങ്ങൾ ചുറ്റിയാണ് തിരികെയെത്തുന്നത്. ഇതിനിടയിൽ അരമണിക്കൂറോളം പാതിരാമണലിൽ വിശ്രമിക്കാനിറക്കും. കുട്ടനാടൻ വയലേലകളും തെങ്ങിൻതോപ്പും കാർഷികമനോഹാരിതയും കണ്ടുമടങ്ങാം. ഉച്ചയ്ക്ക് കുടുംബശ്രീവക ഊണും കഴിക്കാം. കരിമീനുൾപ്പെടെയുള്ള സ്പെഷ്യലുകളുണ്ടാകും.

Advertisements

50 കിലോമീറ്ററോളം ബോട്ട് സഞ്ചരിക്കുന്നു. ബോട്ടിൽ 40 എ.സി.സീറ്റും 80.എ.സി.യല്ലാത്ത സീറ്റുമാണുള്ളത്.  9400050325, 9400050326 നമ്പരുകളിൽ ബുക്കുചെയ്‌താണ് സീറ്റുറപ്പിക്കേണ്ടത്. രാവിലെ 11-ന് സഞ്ചാരം ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്നാരംഭിക്കും. അഞ്ചുമണിയോടെ മടങ്ങിയെത്തും. ആദ്യകാലങ്ങളിൽ ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി. നായരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളെയെല്ലാം അറിയിച്ച് ആളുകളെ വിളിച്ചുകയറ്റുകയായിരുന്നു.ഇപ്പോൾ ഒരുദിവസംപോലും സീറ്റൊഴിവില്ലാത്ത അവസ്ഥയാണ്. സെക്രട്ടേറിയറ്റിൽനിന്നും മന്ത്രിമാരുടെ ഓഫീസിൽ നിന്നും ശുപാർശകൾ വരുന്ന സ്ഥിതിയായി. പെൻഷൻകാർ, കുടുംബശ്രീ, കോളേജ്, സ്കൂൾ കൂട്ടായ്‌മകൾ എന്നിവരുടെയെല്ലാം ഒരുമിച്ചുള്ള ബുക്കിങ്ങാണ് വേഗയിൽ തിരക്കുകൂട്ടിയിരിക്കുന്നത്. ഒരുദിവസം 56,000 രൂപയാണ് ബോട്ടിന്റെ കളക്ഷൻ. ഇതിൽ ജീവനക്കാരുടെ ശമ്പളത്തിനായി അയ്യായിരവും 20 ലിറ്ററോളം ഡീസലിന്റെ കാശുംകഴിഞ്ഞാൽ ബാക്കി ലാഭം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.