കുമരകം : കോണത്താറ്റ് താല്‍ക്കാലിക റോഡിലൂടെ ഇനി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ മാത്രം പോയാല്‍ മതിയെന്ന് ഹൈക്കോടതി ഉത്തരവ്. ഒരു വിഭാഗം ബസ്സ് ഉടമകളുടെ പരാതിയാണ് ഉത്തരവിന് കാരണമായത്. ഇതോടെ ജനങ്ങളുടെ യാത്രാ ദുരിതം ഇരട്ടിയായി. മീഡിയം പാസഞ്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ബസ്സുകള്‍ താല്‍ക്കാലിക പാലത്തിലൂടെ സര്‍വ്വീസ് നടത്തിയിരുന്നു , ഇതിനെതിരെ ഹെവി പാസ്സഞ്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ബസ്സ്് ഉടമകളില്‍ ചിലര്‍ കോടതിയെ സമീപിക്കുകയായിരുന്നു. അട്ടിപ്പീടിക , കൊഞ്ചുമട , ചേര്‍ത്തല എന്നിവിടങ്ങളിലേയ്ക്ക മീഡിയം പാസ്സഞ്ചര്‍ ഇനത്തില്‍ ഉള്‍പ്പെട്ട അഞ്ചു ബസ്സുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ കോടതിയെ സമീപിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു പറഞ്ഞു.
പരാതിക്കാരായ ബസ്സുകള്‍ തങ്ങളുടെ പെര്‍മിറ്റ് സര്‍വ്വീസുകള്‍ കൃത്യമായി നടത്താറില്ലെന്നും , കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സര്‍വ്വീസ് മുടക്കത്തിന് പിഴ ഈടാക്കിയ ബസ്സുകളും ഇക്കൂട്ടത്തിലുണ്ടെന്നും മറ്റ് ബസ്സുടമകള്‍ പറയുന്നു. രാത്രിയില്‍ കോട്ടയത്ത് നിന്നുള്ള ബസ്സുകളും കുമരകത്ത് നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കുള്ള ഏക ബസ്സും സര്‍വ്വീസ് നടത്തുന്നില്ലെന്നും പരാതി ശക്തമാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണത്താറ്റ് പാലം പൊളിച്ചത് മുതല്‍ മാസങ്ങളോളമായി താല്‍ക്കാലിക പാലത്തിലൂടെ ചെറു ബസ്സുകളും , സ്‌കൂള്‍ ബസ്സുകളും കടന്നു പോയിരുന്നു. പലപ്പോഴും രാത്രി കാലങ്ങളില്‍ വാട്ടര്‍ ടാങ്കര്‍ , തടി ലോറികള്‍ എന്നിവയും തടസ്സങ്ങളില്ലാതെ ഇതുവഴി സഞ്ചരിച്ചിരുന്നു. കുമരകത്തിന്റെ ഉള്‍പ്രദേശങ്ങളിലേയ്ക്ക് വാഹനസൗകര്യം എത്തേണ്ടത് വളരെ അത്യാവശ്യമാണ്. കൂലിവേല ചെയ്ത് ജീവിതം കഴിക്കുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെ നല്ല പങ്കും യാത്രാ ചിലവായി മാറുന്ന സാഹചര്യമാണെന്ന് ജനങ്ങള്‍ പറയുന്നു.