കോട്ടയം : റബർ വില ഉയരുന്നതിനു കളമൊരുക്കി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി തന്നെ പ്രഖ്യാപിച്ച നടപടി കർഷകരോടുള്ള നരേന്ദ്രമോദി സർക്കാരിൻ്റെ കരുതൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ. കേന്ദ്ര സർക്കാർ തീരുമാനത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ഭരണ മുന്നണിയായ എൽഡിഎഫും യുഡിഎഫും പ്രസ്താവന യുദ്ധത്തിലൂടെ കർഷകർ പ്രേമത്തിന്റെ മുതലക്കണ്ണീർ ഒഴുക്കുമ്പോഴാണ് നരേന്ദ്രമോദി സർക്കാർ റബർ കർഷകർക്ക് കരുത്താവുന്നത്. റബർ മേഖലയെ പ്രതിസന്ധി തരണം ചെയ്യാനും കർഷകർക്ക് താങ്ങാകാനും കേന്ദ്ര സർക്കാർ നടത്തുന്ന ആത്മാർത്ഥവും ദീർഘവീക്ഷണത്തോടെയും ഉള്ള നടപടികളുടെ തുടർച്ചയാണ് ഇത്.
ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് കേന്ദ്രസർക്കാർ കർഷകർക്ക് ഗുണപ്രദമായ ഇടപെടലും പദ്ധതിയും പ്രഖ്യാപിക്കുന്നത്. റബർ കയറ്റുമതിക്ക് ഒരു കിലോ റബ്ബറിന് അഞ്ച് രൂപ വീതം പ്രത്യേക സഹായമാണ് നൽകുക. ഇത് സ്വാഭാവിക റബറിൻ്റെ വില ഗണ്യമായി ഉയർത്തും റബ്ബർ സബ്സിഡി തുക ഉയർത്തുന്നതടക്കം ആശ്വാസ പദ്ധതികൾ പ്രഖ്യാച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രകൃതിദത്ത റബ്ബർ മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് അടുത്ത രണ്ടുവർഷങ്ങളിൽ റബർ മേഖലയ്ക്കുള്ള ധനസഹായം 576.41 കോടി രൂപയിൽ നിന്ന് 708.69 കോടി രൂപയായി സർക്കാർ വർധിപ്പിക്കുകയുണ്ടായി. കൂടാതെ വ്യവസായ മേഖലയ്ക്ക് പിന്തുണയേകാന്‍ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പരമ്പരാഗത മേഖലയില്‍ 12,000 ഹെക്ടറിലേക്ക് കൂടി റബര്‍ കൃഷി വ്യാപിപ്പിക്കുകയും ചെയ്യും.