ഇപ്പോഴും “കോവിഡ് വിട്ട്‌ മാറാതെ” തൃശൂർ ദന്തൽ കോളേജ് : രോഗികൾ  പ്രതിസന്ധിയിൽ; രോഗികൾക്ക് മതിയായ ചികിത്സ നൽകാറില്ലെന്ന് രോഗികളുടെ പരാതി

തൃശൂർ : സാധാരണക്കാരായ  രോഗികൾക്കു സൗജന്യമായി ദന്ത ചികിത്സ ലഭിക്കേണ്ട സ്ഥലമാണ് തൃശൂർ ഗവണ്മെന്റ് ഡെന്റൽ കോളേജ്. ഇവിടുത്തെ കൺസേർവേറ്റിവ്  ആൻഡ് എൻഡോ ഡോണറ്റിക്സ് വിഭാഗത്തിൽ മാത്രം ആണ് കോവിഡ് ഉണ്ടെന്ന മറവിൽ രോഗികൾക്ക് ചികിത്സ നൽകാത്തത് . ഈ ഡിപ്പാർട്മെന്റ് ൽ ജോലി ചെയ്യുന്ന  ഡോക്ടർ മാർ  രോഗികൾക്ക് മതിയായ ചികിത്സ നൽകാറില്ലെന്നാണ് രോഗികളുടെ പരാതി.

Advertisements

കേരളം കോവിഡ് നിന്ന് മുക്തി നേടിയെന്നു സർക്കാർ തന്നെ അവകാശപ്പെടുമ്പോഴും ഇവിടെ മാത്രം കോവിഡ്  ആണ്, അത് ടെസ്റ്റ്‌ ചെയ്തു വരണം എന്നൊക്കെ ഉള്ള ഓരോ കാരണങ്ങൾ പറഞ്ഞു രോഗികളെ ചികിൽസിക്കാതെ മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ പറഞ്ഞു വിടുകയാണ് പതിവ്. ഈ ഡിപ്പാർട്മെന്റിൽ ഡോക്ടർ മാർ വരുന്നതും, പോകുന്നതും അവർക്കു തോന്നുമ്പോൾ ആണ് എന്നു അവിടെ ഉള്ള ജീവനക്കാരും  സാക്ഷ്യപെടുത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗവണ്മെന്റ് മെഡിക്കൽ കോളേജിലെയും, ഡെന്റൽ കോളേജിലെയും അദ്ധ്യാപകർക്കു സ്വകാര്യ പ്രാക്ടീസ് നിയമ വിധേയംഅല്ല എന്നിരിക്കെ , തൃശൂർ ഗവണ്മെന്റ് ഡെന്റൽ കോളേജിലെ കൺസേർവേറ്റിവ്  ആൻഡ് എൻഡോ ഡോണറ്റിക്സ്  വിഭാഗത്തിലെ ഡോക്ടർ മാർ എല്ലാവരും തന്നെ പുറത്തു സ്വകാര്യ ഡെന്റൽ ക്ലിനിക് നടത്തുന്നവരാണ്.

ഇവർ ഈ കോളേജിൽ കുട്ടികൾക്ക് ക്ലാസ്സുപോലും എടുക്കാറില്ല എന്നാണ് കുട്ടികൾ . കൂടുതലും സീനിയർ ഹൗസ് സർജൻ മാരെ കൊണ്ട് ആണ് ക്ലാസുകൾ എടുപ്പിക്കുന്നത്.പരീക്ഷയിൽ തോല്പിക്കുമെന്നു  കാരണത്താൽ  പലരും പ്രിൻസിപ്പൽ നു പോലും പരാതി നൽകാൻ ഭയക്കുകയാണ് .

അടുത്ത കാലത്തു വർക്ക്‌ ഷോപ്പ് എന്ന പേരിൽ കുട്ടികളെ പഠിപ്പിക്കാനായി പുറത്തു നിന്നും ഇവർ കൊണ്ട് വന്ന ഡോക്ടറിന് നിശ്ചിത നിലവാരമോ യോഗ്യതയോ ഇല്ല എന്നതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 

ചില രാഷ്ട്രീയ സ്വാധീനം ഉള്ള അധ്യാപകർ ഈ കൂട്ടത്തിൽ ഉള്ളതിന്റെ ബലത്തിൽ ആണ് ഇവരുടെ ഇത്തരത്തിൽ ഉള്ള പ്രവണത.

ഈ ഡോക്ടർ മാർ അവരുടെ സ്വകാര്യ ക്ലിനിക്കുകളിൽ രോഗികളെ ഭീമമായ തുക വാങ്ങി ചികിൽസിക്കുന്നതിന്റെ തെളിവുകൾ ജാഗ്രത ന്യൂസ്  കഴിഞ്ഞ ഒരാഴ്ച്ച ആയി നടന്ന സ്റ്റിംഗ് ഓപ്പറേഷനിൽ, രോഗികളുടെയും, ചില മനുഷ്യാവകാശ സഹായ സംഘടന യുടെ  സഹകരണത്തോടെ ലഭിച്ചിരുന്നു. വേണ്ട ചികിത്സ നിഷേധിക്കുന്ന ഡോക്ടർ മാർക്ക് എതിരെ ശക്തമായ നീയമ നടപടികൾ എടുക്കുന്നതിനും, മാതൃകാ പരമായ ശിക്ഷ കൊടുക്കുന്നതിനും  ബന്ധപ്പെട്ടവർക്ക്  പരാതി നൽകുമെന്ന് സംഘടനകളും ,രോഗികളും അറിയിച്ചു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.