കോട്ടയം: ഓൾ ഇന്ത്യ വീര്യശൈവ മഹാസഭ സംസ്ഥാന പ്രതിനിധി സമ്മേളനം മാർച്ച് 17 ഞായറാഴ്ച തിരുനക്കര ബ്രാഹമണ സമൂഹമഠം ഹാളിൽ നടക്കും. രാവിലെ ഒൻപത് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 9.30 ന് പതാക ഉയർത്തൽ. രാവിലെ 10 ന് പ്രതിനിധി സമ്മേളനം. സ്വാഗത സംഘം ചെയർമാൻ സി.പി മധുൂദനൻപിള്ള അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ടി.പി കുഞ്ഞുമോൻ യോഗം ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി എച്ച്എം രേണുക പ്രസന്ന മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ 11.30 ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ വിനോദ് റിപ്പോർട്ട് അവതരിപ്പിക്കും. 12.15 ന് സംസ്ഥാന ട്രഷറർ പി.എസ് ലീലാമ്മ കണക്കും ബജറ്റും അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി പി.ടി സുധീഷ് നന്ദി പറയും.
Advertisements