ന്യൂസ് ഡെസ്ക് : ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു. 543 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . 7 ഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളത്തിൽ രണ്ടാം ഘട്ടത്തിലാവും ഇലക്ഷൻ നടക്കുക. കേരളത്തിൽ ന് ഇലക്ഷൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ടെണ്ണൽ ജൂൺ 4 ന് .96.8 കോടി വോട്ടർമാരാണ് വിധിയെഴുതുക.
ഇതിൽ 1.8 കോടി കന്നി വോട്ടർമാരാണ്. 19.74 കോടി യുവ വോട്ടർമാർ. 49.7 പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരും. 48000 ട്രാൻസ്ജൻ്റെഴ്സും ആണ് വോട്ട് ചെയ്യുക.ഇതിനായി 10.5 ലക്ഷം പോളിംഗ് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. 85 വയസ് കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ അവസരം നൽകും.
ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പാർലമെൻ്റ് ഇലക്ഷനോടൊപ്പം നടത്തും.
പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി.വിഗ്യാന്‍ ഭവനില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് തീയ്യതികൾ പ്രഖ്യാപിച്ചത്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.