“ഇപി. കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാം” ; ഇ.പിയും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് വി.ഡി സതീശന്‍

കൊച്ചി: ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്ത്. ഇപി. കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാം. നിരാമയ റിസോർട്ട് ഉടമയുമായി ഉള്ള ചിത്രങ്ങൾ പോലും ഉണ്ട്. നേരത്തേ ഇവര്‍ തമ്മില്‍ അന്തര്‍ധാരയായിരുന്നു, ഇപ്പോള്‍ പരസ്യ കൂട്ടുകെട്ടാണ്. 

Advertisements

വൈദേഹത്തിലെ  ഇഡി. അന്വേഷണം ഒഴിവാക്കാൻ രാജീവ്‌ ചന്ദ്രശേഖറുമായി  ഇപി കൂട്ട് കൂടി. ഇപി വഴിവിട്ട് സ്വത്തു നേടി എന്ന് ആക്ഷേപം ഇല്ല. ബിസിനസ്‌ പങ്കാളിത്തം ഉണ്ടെന്നാണ് താൻ പറഞ്ഞത്. വൈദേഹവും നിരാമയയും ഒറ്റ കമ്പനി ആയെന്നും സതീശന്‍ പറഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിണറായിക്ക് ബിജെപിയെ പേടിയാണെന്നും സതീശന്‍ പറഞ്ഞു. അതാണ് ഇപിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇപി പിണറായിയുടെ ടൂൾ ആണ്. ബിജെപി സ്ഥാനാർത്ഥികളോട് എന്താണ് ഇപി ക്ക് ഇത്ര സ്നേഹമെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിക്ക് സ്പേസ് ഉണ്ടാക്കാനാണ് ശ്രമം. സുരേന്ദ്രൻ വരെ ഇ പി യെ അഭിനന്ദിച്ചു. ധൈര്യം ഉണ്ടെങ്കിൽ മാസപ്പടിയിൽ പിണറായി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles