ശബരിമല തീർത്ഥാനടത്തിനിടെ എരുമേലിയിൽ മദ്യലഹരിയിൽ ട്രാഫിക് നിയന്ത്രിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തത് ജില്ലാ പൊലീസ് മേധാവി

കോട്ടയം: ശബരിമല തീർത്ഥാനടത്തിനിടെ മദ്യലഹരിയിൽ ഗതാഗതം നിയന്ത്രിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എരുമേലിയിൽ ശബരിമല അയ്യപ്പഭക്തർ ഏറെയെത്തുന്ന സമയത്താണ് മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ നിന്നത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ചില ഓൺലൈൻ മാധ്യമങ്ങൾ ഈ വീഡിയോ സഹിതം വാർത്ത ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ഉത്തരവ് പുറത്തിറക്കിയത്.

Advertisements

ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും വന്നിട്ടുള്ള ഗുരുതരമായ അച്ചടക്കലംഘനം ആയതിനാൽ പൊലീസ് ഉദ്യോഗസ്ഥനെ ഉടനടി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.

Hot Topics

Related Articles