ദേശീയാംഗീകാര മികവിൽ ഉടുമ്പൻ ചോല കുടംബാരോഗ്യ കേന്ദ്രം

ഇടുക്കി : ഇടുക്കി ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രമായ ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും അഭിമാന തിളക്കം. മികച്ച ഗുണനിലവാരം പുലർത്തുന്ന സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്ക് നൽകുന്ന NQAS സർട്ടിഫിക്കേഷൻ വീണ്ടും ഉടുമ്പൻചോല കുടംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. 2021 ലാണ് ആദ്യമായി NQAS ലഭിക്കുന്നത്. ഓരോ മൂന്നുവർഷവും കൂടുമ്പോഴുള്ള റീ അസസ്മെൻ്റിലും മികച്ച നേട്ടത്തോടെയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ഈ ബഹുമതി തേടിയെത്തിയത്. ഉടുമ്പൻചോല എം എൽ എ ശ്രീ എം എം മണി യുടെ വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് നിർമിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിൻ്റെ സൗകര്യം വർദ്ധിപ്പിക്കുന്നതിന് ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് ഭരണസമിതി മികച്ച പിന്തുണയാണ് നൽകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലയാണെങ്കിലും സ്ഥാപനത്തിന് പൊതുജനങ്ങൾ നൽകുന്ന പിന്തുണയും എടുത്ത് പറയേണ്ടതാണ്. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം ഇടുക്കി എന്നിവയുടെ പിന്തുണയോടെ ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് ശ്രീ സജികുമാറിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെയും മെഡിക്കൽ ഓഫീസർ ഡോ: മിലിയുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെയും അശ്രാന്തപരിശ്രമം ആണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. കായകൽപ്പ , കാഷ് അക്രഡിറ്റേഷൻ തുടങ്ങി ഒട്ടേറെ ജില്ലാ തല , സംസ്ഥാന തല അംഗീകാരങ്ങൾ കരസ്ഥമാക്കിയ സ്ഥാപനമാണ് ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രം. പൊതുജനാരോഗ്യ മേഖലയിൽ മികച്ച സേവനം ലഭ്യമാക്കുന്ന ഈ സ്ഥാപനത്തിൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ഇപ്പോഴത്തെ അംഗീകാരം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.