കോട്ടയം ജില്ലയിൽ കൊടുംക്രിമിനലുകൾക്കെതിരെ കൂട്ടത്തോടെ നടപടിയെടുത്ത് ജില്ലാ പൊലീസ്; 51 ഗുണ്ടകൾക്കെതിരെ കാപ്പ പ്രകാരം നടപടി; 25 പേർ ജയിലിൽ; 26 പേരെ നാടുകടത്തി

കോട്ടയം: ജില്ലയിലെ കൊടുംക്രിമിനലുകൾക്കെതിരെ കൂട്ടത്തോടെ നടപടിയെടുത്ത് ജില്ലാ പൊലീസ്. 51 ഗുണ്ടകൾക്കെതിരെയാണ് കാപ്പ ചുമത്തി പൊലീസ് നടപടിയെടുത്തിരിക്കുന്നത്. 25 ഗുണ്ടകളെ കാപ്പ ചുമത്തി ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കിയപ്പോൾ, 26 ക്രിമിനലുകളെ ആറു മാസം മുതൽ ഒരു വർഷം വരെ ജില്ലയിൽ നിന്നും നാട് കടത്തിയിരിക്കുകയാണ്.

Advertisements

എറണാകുളം പൊലീസ് റേഞ്ചിന്റെ കീഴിൽ വരുന്ന കോട്ടയം, എറണാകുളം റൂറൽ, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഗുണ്ടകൾക്കെതിരെ എറണാകുളം റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായ നീരജ് കുമാർ ഗുപ്ത യുടെ നേതൃത്വത്തിൽ കർശന നടപടികൾ ആരംഭിച്ചത്. കോട്ടയം ജില്ലയിൽ നിന്നുള്ള കുപ്രസിദ്ധ ക്രിമിനലുകളായ അലോട്ടി എന്നു വിളിക്കുന്ന ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബ് , അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയൻ, അച്ചു സന്തോഷ്, ലുതീഷ് എന്ന പുൽച്ചാടി, ബിജു കുര്യാക്കോസ്, വിഷ്ണു പ്രശാന്ത്, മോനുരാജ് പ്രേം എന്നിവർ ഉൾപ്പെടെ 25- ഓളം പേരെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് കൂടാതെ കൂടാതെ രാജേഷ് എന്ന കവല രാജേഷ്, ബിബിൻ ബാബു, സുജേഷ് എന്ന കുഞ്ഞാവ, സബീർ എന്ന അദ്വാനി, പുൽച്ചാടി എന്നുവിളിക്കുന്ന ലുതീഷ്, കാന്ത് എന്നുവിളിക്കുന്ന ശ്രീകാന്ത്, മോനുരാജ് പ്രേം, പാണ്ടൻ പ്രദീപ് എന്നു വിളിക്കുന്ന പ്രദീപ്, കെൻസ് സാബു, ജോമോൻ ജോസ് എന്നിവർ ഉൾപ്പെടെ 26 ഓളം പേരെ ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കിയിട്ടുള്ളതുമാണ്.

ഇത് കൂടാതെ സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നവരെ കണ്ടെത്തി അവർക്കെതിരെ കാപ്പാ പ്രകാരം നടപടി സ്വീകരിക്കുന്നതിന് കോട്ടയം, എറണാകുളം റൂറൽ, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലാ പൊലീസ് മേധാവിമാക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണെന്നും ഡിഐജി അറിയിച്ചു.

Hot Topics

Related Articles