പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിൻ്റെ 20 – പൂവന്തുരുത്ത് വാർഡിലെ പഞ്ചായത്തംഗം ഷീബാ ലാലച്ചൻ രാജിവച്ചു . ജോലി ലഭിച്ചതിനെ തുടർന്നാണ് സി പി എം പ്രതിനിധിയായ ഷീബ രാജി വച്ചത് . കറുകച്ചാൽ പഞ്ചായത്തിൽ പാർട് ടൈം സ്വീപ്പറായാണ് ജോലി ലഭിച്ചത്. അംഗം രാജി വച്ചതായും 20-ാം വാർഡിൽ ഒഴിവു വന്നതായും പഞ്ചായത്ത് സെക്രട്ടറി സംസ്ഥാന ഇലക്ഷൻ കമ്മീഷന് രേഖാമൂലം അറിയിപ്പ് നൽകിയിട്ടുണ്ട്.
Advertisements