തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും പ്രത്യേക സംഘത്തിന് രൂപം നല്കി.ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേശ് സാഹിബാണ്. തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തലുള്ള സമൂഹ മാധ്യമ ഇടപ്പാടുകള്‍ ഉണ്ടായാല്‍ വാട്സ്ആപ്പിലൂടെ തന്നെ പോലീസുകാര്‍ക്ക് വിവരങ്ങള്‍ നല്കാന് സാധിക്കും.റേഞ്ച് ഓഫീസുകള്‍, പോലീസ് ആസ്ഥാനം , വിവിധ ജില്ലകള്‍ എന്നിവിടങ്ങളില്‍ സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘത്തിന് പരാതി നല്കുന്നതിനായുള്ള നമ്പറുകളും വാട്സ്ആപ്പും നല്‍കിയട്ടുണ്ട്.
Advertisements