മൂവി ഡെസ്ക്ക് : ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പേ കാന്താര ചാപ്ടര്‍ 1 ഒ.ടി.ടി അവകാശം വന്‍ തുകയ്ക്ക് ആമസോണ്‍ പ്രൈം വീഡിയോസ് സ്വന്തമാക്കി.ആമസോണ്‍ പ്രൈം വീഡിയോസിന്റെ 2024ലെ പരിപാടികള്‍ അവതരിപ്പിക്കുന്ന വേദിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.
2022 സെപ്തംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ കാന്താര പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കേരളത്തിലടക്കം വമ്ബന്‍ കളക്ഷനോടെ എത്തിയ ചിത്രം ഇന്ത്യയ്ക്ക് പുറത്തും ചര്‍ച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. കാന്താര ചാപ്റ്റര്‍ 1 ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു.