കോട്ടയം : ഒളിവിലായ പോക്സോ കേസ് പ്രതിക്കായ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി കോട്ടയം ഈസ്റ്റ് പോലീസ് . വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്ന ട്യൂഷൻ സെൻ്റർ നടത്തി വന്നിരിന്ന കോട്ടയം നാട്ടകം പള്ളത്ത് പിള്ളകോണ്ടൂർ വീട്ടിൽ വിനേഷ് കുമാർ മകൻ വിധു വിനേഷി(26) നെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാൾ ഇപ്പോൾ മുട്ടമ്പലം എൻജിഒ ക്വാർട്ടേഴ്സിലാണ് താമസം. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പോക്സോ കേസ്സിൽ ഒളിവിൽ കഴിയുന്ന പ്രതിയായ ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണങ്കിൽ താഴെ പറയുന്ന ഫോൺ നമ്പരിൽ അറിയിക്കണമെന്നും പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നു.
ഡിവൈഎസ്പി കോട്ടയം -9497990050
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ -04812560333
ഇൻസ്പെക്ടർ എസ് എച്ച് ഒ – 9497987071
സബ് ഇൻസ്പെക്ടർ – 9497980326
E-mil id [email protected]