കൊല്‍ക്കത്ത : ഐപിഎല്ലില്‍ ആവേശപ്പൂരത്തിന് വീണ്ടും കൊടിയേറുമ്പോള്‍ ഗ്രൗണ്ടിന് പുറത്ത് വീണ്ടുമൊരു ഗംഭീര്‍-ധോണി പോരിന് വഴി തുറക്കുന്നു.ഇത്തവണ കൊല്‍ക്കത്ത ടീമിന്‍റെ മെന്‍ററായ ഗംഭീര്‍ ധോണി അഭിനനയിച്ച ഓറിയോ ബിസ്കറ്റിന്‍റെ ലോകകപ്പ് പരസ്യത്തെ പരാമര്‍ശിച്ചാണ് എക്സില്‍ പോസ്റ്റ് ഇട്ടത്. ഒറിയോ ബിസ്കറ്റിന്‍റെ പരസ്യത്തിനെതിരെ എതിരാളികളായ ബ്രിട്ടാനിയ ചെയ്ത പരസ്യത്തെക്കുറിച്ചാണ് ഗംഭീര്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഏകദിന ലോകകപ്പിന് മുമ്പ് കഴിഞ്ഞ വര്‍ഷം ധോണിയെവെച്ച് ഓറിയോ ചെയ്ത അവസാന നിമിഷ ട്വിസ്റ്റ് പരസ്യം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇതിനെതിരെ ബ്രിട്ടാനിയ ചെയ്ത പരസ്യത്തില്‍ പറയുന്നത് ഈ വര്‍ഷവും ലോകകപ്പ് ഉണ്ട്. അതുകൊണ്ട് ദയവു ചെയ്ത് നിങ്ങള്‍ ഈ വര്‍ഷം ആ ട്വിസ്റ്റ് പരസ്യവുമായി വരരുത് എന്നായിരുന്നു.
ഈ പരസ്യം പങ്കുവെച്ച ഗംഭീര്‍ കുറിച്ചത് ലോകകപ്പ് കളിക്കുകയും ജയിക്കുകയും ചെയ്തൊരാള്‍ എന്ന നിലക്ക് പറയട്ടെ, ലോകകപ്പ് നേടാനുള്ള സമ്മര്‍ദ്ദവും അത് നേടിയാലുള്ള സന്തോഷവും എനിക്കറിയാം. 140 കോടി ഇന്ത്യക്കാര്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്നത് ഇന്ത്യ ലോകകപ്പില്‍ മുത്തമിടുന്നത് കാണാനാണ്. അതുകൊണ്ട് ദയവു ചെയ്ത് നിങ്ങള്‍ ട്വിസ്റ്റുമായി വരരുത്. ആ പരസ്യം ഇനിയും കാണിക്കരുത്, കളിക്കാരെ കളിക്കാന്‍ അനുവദിക്കൂ എന്നാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2011ലെ ഏകദിന ലോകകപ്പിനുശേഷം ധോണിയെവെച്ച് ലോകകപ്പുമായി ബന്ധപ്പെട്ട് ഓറിയോ പരസ്യം ചെയ്തിരുന്നു. എന്നാല്‍ ഓരോതവണ ഓറിയോയുടെ ട്വിസ്റ്റ് പരസ്യം വരുമ്പോഴും ഫൈനലിലോ സെമിയിലോ ഇന്ത്യ തോല്‍ക്കാറാണ് പതിവെന്ന് ബ്രിട്ടാനിയയുടെ പരസ്യത്തില്‍ പറയുന്നു. ബ്രിട്ടാനിയയുടെ കൂടെ പരസ്യ പ്രമോഷന്‍റെ ഭാഗമായാണ് ഗംഭീറിന്‍റെ എക്സ് പോസ്റ്റ്.