പത്തനംതിട്ട : അവശ്യ സേവന വിഭാഗത്തില്‍ പെട്ടവരുടെ വോട്ടുകള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. തപാല്‍ വോട്ടിംഗുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പോലീസ്, വനം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, കെ.എസ്.ഇ.ബി, വാട്ടര്‍ അഥോറിറ്റി, ഹെല്‍ത്ത് സര്‍വീസ്, ട്രഷറി, കെ.എസ്.ആര്‍.ടി.സി, ബി എസ് എന്‍ എല്‍, പോസ്റ്റ് ഓഫീസ്, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, മില്‍മ, മാധ്യമ പ്രവര്‍ത്തകര്‍, റയില്‍വേ എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.
വോട്ടെടുപ്പ് തീയതിയില്‍ ഡ്യൂട്ടിയിലുള്ള അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കായാണ് അബ്‌സെന്റീ വോട്ടര്‍മാരായി തപാല്‍ ബാലറ്റ് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട വകുപ്പിലെ നോഡല്‍ ഓഫീസര്‍ തപാല്‍ ബാലറ്റ് സൗകര്യം ആവശ്യമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കണം. തപാല്‍ വോട്ടിനുള്ള അപേക്ഷ ഫോറം 12ഡി യിലാണ് സമര്‍പ്പിക്കേണ്ടത്. വോട്ടെടുപ്പ് നടക്കുന്ന ദിവസം ജീവനക്കാരന്‍ ഡ്യൂട്ടിയിലായിരിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ഫോം നമ്പര്‍ 12ഡി യില്‍ സാക്ഷ്യപ്പെടുത്തണം. നോഡല്‍ ഓഫീസര്‍ എല്ലാ അപേക്ഷകളും ശേഖരിച്ച് പോസ്റ്റല്‍ ബാലറ്റിനായി ജില്ലാ നോഡല്‍ ഓഫീസര്‍ക്ക് കൈമാറണം. ഏഴ് മണ്ഡലങ്ങളിലും തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ വോട്ടിംഗിനായി നിശ്ചയിച്ചിട്ടുള്ള മൂന്ന് ദിവസങ്ങളില്‍ (വോട്ടിംഗ് ദിവസത്തിനു മൂന്നു ദിവസമെങ്കിലും മുന്‍പ് ) വോട്ട് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.